'മരിക്കുമെന്ന് പറഞ്ഞിട്ടും വിളിച്ചില്ല, വിവാഹം മുടക്കാൻ ഞാനില്ല': അര്‍ച്ചനയുടെ ശബ്ദരേഖ

archana--1.jpg.image.845.440
SHARE

പ്രണയ നൈരാശ്യത്തിൽ നേരത്തെ തന്നെ മരിക്കാൻ തീരുമാനിച്ചിരുന്നതായി വ്യക്തമാക്കുന്ന അർച്ചനയുടെ ഓഡിയോ പുറത്തു വന്നു. കായകുളം പെരുമ്പള്ളി മുരിക്കിന്‍വീട്ടില്‍ വിശ്വനാഥന്റെ മകളും ബിഎസ്‌സി നഴ്‌സിങ് അവസാന വർഷ വിദ്യാര്‍ഥിനിയുമായ അര്‍ച്ചന(21) കഴിഞ്ഞ ദിവസമാണു ജീവനൊടുക്കിയത്.

അർച്ചനയുടെ കൂട്ടുകാരിൽ ഒരാൾക്ക് അയച്ചു കൊടുത്ത ശബ്ദ സന്ദേശത്തിലാണ് താൻ കഴിക്കാനായി ഒതളങ്ങ അലമാരയിൽ സൂക്ഷിച്ചിരുന്നെന്നും ആരോ അത് മാറ്റി വച്ചെന്നും വെളുപ്പെടുത്തുന്നത്.'ഞാന്‍ ഒന്നും ചെയ്യില്ലെന്ന് നല്ല വിശ്വാസമാണ് അയാള്‍ക്ക്‌. എല്ലാം ശരിയാക്കി വച്ചപ്പോഴാണ് അച്ഛൻ ആശുപത്രിയിലായത്. പിന്നെ അമ്മ വീട്ടിലായിപ്പോയി. പരീക്ഷയുമായി. വീട്ടിലെത്തി നോക്കിയപ്പോൾ ഒതളങ്ങ കാണാതായിരുന്നു. പിന്നെ വലിയ വിഷയങ്ങളൊക്കെയായി. അച്ഛൻ കുറെ കരഞ്ഞു. ഞാനെന്തു ചെയ്യാനാ, എനിക്കാണെങ്കിൽ ചാവാനും പറ്റത്തില്ല – അർച്ചന ശബ്ദ സന്ദേശത്തിൽ പറയുന്നു.

‘എന്നെ ഇറക്കിക്കൊണ്ട് പോകാനൊന്നും ഞാൻ പറഞ്ഞിട്ടില്ല, വീട്ടുകാർ എന്ന് സമ്മതിക്കുമോ അത് വരെ വെയ്റ്റ് ചെയ്യാമെന്നാണ് പറഞ്ഞത്. പുള്ളി പറഞ്ഞത് കേസുകൊടുക്കാനാണ്. വേറൊരു പെണ്ണിനും കേട്ട് നിൽക്കാന്‍ പറ്റാത്തകാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് കല്യാണം കഴിക്കണം. എന്നാലും നമുക്ക് ഇതുപോലെ ബന്ധം തുടർന്ന് പോകാമെന്നും എന്നോടു പറഞ്ഞു. എനിക്ക് ഞാൻ മാത്രമല്ല, അനിയത്തിയുണ്ട്. ഒന്നും ചെയ്യാൻ പറ്റാത്ത കണ്ടിഷനാണ്. എന്നെ്ക്കൊണ്ട് ചെയ്യാവുന്നത് മാക്സിമം ചെയ്തിട്ടുണ്ട്. ഞാനായിട്ട് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പൂർണ വിശ്വാസമുണ്ട്. തെറ്റുണ്ടായിരിക്കാം. എനിക്കങ്ങനൊന്നും തോന്നലില്ല.

എനിക്കെന്തായാലും അത്ര ദേഷ്യമുണ്ട്. ഞാനത്രെ സിൻസിയറായാണ് സ്നേഹിച്ചേ. എന്നിട്ടും എന്നെ ചതിച്ചില്ലേ. അതിനായിട്ട് എനിക്ക് പകരം വീട്ടാനൊന്നും പറ്റത്തില്ല. ആ പെണ്ണിനെ വിളിച്ചു പറഞ്ഞ് വിവാഹം മുടക്കാനൊന്നും എനിക്ക് പറ്റത്തില്ല. ഞാനാ ടൈപ്പുമല്ല. അങ്ങനത്തെ മനസുമല്ല എനിക്ക്. അല്ലെങ്കിലും ആ കൊച്ച് എന്തു ചെയ്തിട്ടാണ്. അയാള്‍ ജീവിക്കട്ടെ. അയാള‍ുടെ ലൈഫ് സക്സസാകുകയാണേൽ ആകട്ടെ. എനിക്ക് ഉറപ്പാണ്. അത് സക്സസാകാൻ പോകുന്നില്ലെന്ന്. 

എല്ലാം നഷ്ടപ്പെട്ടു. എനിക്ക് ആകെപ്പാടെ നിലനിൽപുള്ളത് പഠിത്തത്തിൽ മാത്രമുള്ളു, കുഴപ്പമില്ലാതെ മുന്നോട്ട് പോകുന്നത് പഠിത്തം മാത്രമേ ഉള്ളൂ. അവൻ പോയത് നന്നായെന്നു തന്നെയാ എല്ലാരും പറയുന്നേ. എല്ലാവരും പറയുന്നത് ശരിയാണ്, ഞാൻ സിൻസിയറായി സ്നേഹിച്ചതല്ലേ, എനിക്ക് വിഷമം ഇല്ലാതിരിക്കില്ലല്ലോ. കുറച്ചു കഴിയുമ്പോ ഏതായാലും മാറും. നമ്മൾ സ്നേഹിച്ചതു പോലെ ഒന്നുമില്ലായിരുന്നു. നമ്മൾ അങ്ങനെയല്ല കണ്ടത്. അവരുടെ ലൈഫ്, അവര് എൻജോയ് ചെയ്യാനാഗ്രഹിക്കുകയല്ലേ. അയാൾക്ക് എങ്ങനെയെങ്കിലും ഒരു പെണ്ണ് കെട്ടണം. അടിച്ചു പൊളിക്കണം. എന്റെ ലൈഫ് പോകുന്നത് അയാള്‍ക്ക് ഒന്നുമല്ല. ദൈവമുണ്ടല്ലോ, എവിടെ വച്ചെങ്കിലും ഒരു താഴ്ചയുണ്ടാകും. ഞാൻ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിട്ട് ഒന്ന് വിളിക്കുക പോലും ചെയ്തില്ല’ – അർച്ചനയുടെ ശബ്ദരേഖയിൽ പറയുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

MORE IN KERALA
SHOW MORE
Loading...
Loading...