ചോർന്നൊലിക്കുന്ന രോഗപീഡകൾ; നീട്ടണം കരുണ നിറച്ച കൈകൾ

cancer-wb
SHARE

താല്‍ക്കാലികമായി ടാര്‍പോളിന്‍കൊണ്ടു മേല്‍ക്കൂര മറച്ച തകര്‍ന്ന വീടിനുള്ളില്‍ രണ്ടുകാന്‍സര്‍ രോഗികള്‍.സന്‍മനസുള്ളവരുടെ കാരുണ്യം തേടുകയാണ് എടത്വ കോയില്‍മുക്കിലെ ഓമനയുടെ കുടുംബം. .ചോര്‍ന്നൊലിക്കുന്ന വീടിനൊപ്പം രോഗപീഡകളും കൂടിയാകുമ്പോള്‍ ഈ കുടുംബത്തിന്‍റെ ദുരിതം ഇരട്ടിയാകുന്നു.

എടത്വ കോയില്‍മുക്ക് ചന്ദ്രികഭവനില്‍ഓമനയുടെ വാക്കുകള്‍ കേട്ടുനില്‍ക്കുന്നവരുടെ കരളലിയിക്കും. കാന്‍സര്‍ ബാധിച്ചു കിടപ്പിലായ ഭര്‍ത്താവ് സതീഷും അമ്മ തങ്കമ്മയുമാണ് ഈ വീട്ടില്‍ കഴിയുന്നത്. രോഗത്തിന്‍റെ പീഡകള്‍ക്കൊപ്പം ചോര്‍ന്നൊലിക്കുന്ന വീടും കൂടിയാകുമ്പോള്‍ ഇവരുടെ ദുരിതം ഇരട്ടിയാകുന്നു. 

പത്തുവര്‍ഷം മുന്‍പ് വയറ്റില്‍ കാന്‍സര്‍ ബാധിച്ചതാണ് അമ്മ തങ്കമ്മയ്ക്ക്. മൂന്നുവര്‍ഷമായി കണ്ണിനും കാഴ്ചയില്ല. അമ്മയ്ക്ക് രോഗം പിടിപെട്ടെങ്കിലും കൈത്താങ്ങായി ഹോട്ടല്‍തൊഴിലാളിയായ ഭര്‍ത്താവ് സതീഷ് കുമാറുണ്ടായിരുന്നു.ഇതിനിടയില്‍ സതീഷിന് ബ്ലഡ് കാന്‍സര്‍ പിടിപെട്ടു. ഹോട്ടല്‍ ജോലി 

ഉപേക്ഷിച്ച്  ലോട്ടറി കച്ചവടം തുടങ്ങിയെങ്കിലും രോഗം തീവ്രമായതോടെ സതീഷ് കിടപ്പിലായിഇരുവരുടെയും ചികില്‍സയ്ക്ക്  കൈയലുണ്ടായിരുന്ന പണമെല്ലാം ചിലവിട്ടെങ്കിലും  നാലു സെന്റ് സ്ഥലത്ത് ചെറിയ വീടുണ്ടായിരുന്നതായിരുന്നു ആശ്വാസം. കഴിഞ്ഞ പ്രളയത്തില്‍ വീടിന്റെ മേല്‍ക്കൂരയും ഒരുവശത്തെ ഭിത്തികളും തകര്‍ന്നു

ചോര്‍ന്നൊലിക്കുന്ന അടുക്കളയുടെ ഒരു മൂലയില്‍ അമ്മയെയും മറ്റൊരു മുറിയില്‍ ഭര്‍ത്താവിനെയും കിടത്തിയിരിക്കുകയാണ്. ചെറിയ തിണ്ണയിലാണ് പാചകം. വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ അയല്‍പക്കത്തുള്ള വീടിന്റെ മുകളിലേക്ക് ഇരുവരെയും മാറ്റും.വീടിനായി പഞ്ചായത്തിലും സര്‍ക്കാര്‍ ഓഫീസിലും 

കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ലെന്ന് അംഗന്‍വാടിഹെല്‍പറായ ഓമന പറയുന്നു. കനിവുള്ളവരുടെ കരുണ പ്രതീക്ഷിച്ചിരിക്കുകയാണ് ഈ കുടുബം

MORE IN KERALA
SHOW MORE
Loading...
Loading...