കെ.എസ്.ആര്‍.ടി.സി അണ്‍ലിമിറ്റഡ് ഒാര്‍ഡിനറി സര്‍വീസുകള്‍ക്ക് മികച്ച പ്രതികരണം

ksrtc-unlimited-02
SHARE

കെ.എസ്.ആര്‍.ടി.സിയുടെ അണ്‍ലിമിറ്റഡ് ഒാര്‍ഡിനറി സര്‍വീസുകള്‍ക്ക് യാത്രക്കാരുെടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണം. ആളുകള്‍ ആവശ്യപ്പെടുന്ന സ്ഥലത്തെല്ലാം ബസുകള്‍ നിര്‍ത്താന്‍ തുടങ്ങിയതോടെ വരുമാനവും കൂടി. തെക്കന്‍ മേഖലയില്‍‌ മാത്രം നൂറോളം സര്‍വീസുകളാണ് ഇന്നലെ ആരംഭിച്ചത്.

പേരൂര്‍ക്കട - നെടുമങ്ങാട് അണ്‍ലിമിറ്റഡ് ഒാര്‍ഡിനറി, കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ പരീക്ഷണ സര്‍വീസ്. ജീവനക്കാരുടെ മാറിയ സമീപനത്തില്‍ യാത്രക്കാര്‍ക്കും സന്തോഷം.

ബുധനാഴ്ച ഇതേ റൂട്ടില്‍ രണ്ട് ബസുകള്‍ ഒാടിയപ്പോള്‍ ബസൊന്നിന് ശരാശരി വരുമാനം നാലായിരത്തി നാനൂറ്റി അറുപത്തിരണ്ട് രൂപ. ഒരു കിലോമീറ്ററിലെ വരുമാനം 21 രൂപ 87 പൈസ.വ്യാഴാഴ്ചയായപ്പോള്‍ ഇത് ഏഴായിരത്തി അഞ്ഞൂറ്റി എണ്‍പത്തിയാറ് രൂപയായും 46 രൂപ 26 പൈസയായും വര്‍ധിച്ചു. 

തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ജില്ലകളിലാണ് നിലവില്‍ അണ്‍ലിമിറ്റഡ് ആരംഭിച്ചത്. സമാന്തര സര്‍വീസുകളാണ് ഗ്രാമീണ മേഖലകളില്‍ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം കൊള്ളയടിച്ചിരുന്നത്. അണ്‍ലിമിറ്റഡ് സര്‍വീസുകളുടെ വരവോെട ഇത് ഇല്ലാതാകുമെന്നാണ് പ്രതീക്ഷ. 

MORE IN KERALA
SHOW MORE
Loading...
Loading...