ഇറച്ചികോഴികൾ കേരളത്തിൽ നിന്ന് അതിർത്തി കടക്കുന്നു; ലാഭകരമെന്ന് കർഷകർ

chicken-wb
SHARE

കോവിഡ് പ്രതിസന്ധിമൂലം തമിഴ്നാട്ടില്‍ ഉദ്പാദനം കുറഞ്ഞതോടെ കേരളത്തിലെ ഫാമുകളില്‍നിന്ന്  ഇറച്ചിക്കോഴികളെ ഇതര സംസ്ഥാനങ്ങളിലേയ്ക്ക് കയറ്റുമതി തുടങ്ങി. നാട്ടില്‍ ലഭിക്കുന്നതിന്റെ ഇരട്ടിവില വരെ സംസ്ഥാനത്തിന്റെ പുറത്ത് ലഭിക്കുന്നതിനാല്‍ കൃഷി ലാഭകരമാണെന്ന് കര്‍ഷകര്‍.

ഇതുവരെ  തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേയ്ക്കായിരുന്നു ഇറച്ചിക്കോഴികളുടെ വരവെങ്കില്‍  ആദ്യമായാണ് തമിഴ്നാട്ടിലെ മൊത്തക്കച്ചവടക്കാര്‍ ഇവിടെയെത്തി കോഴികള്‍ വാങ്ങുന്നത്. ഇവിടെ 105രൂപവരെ ലഭിക്കുമ്പോള്‍ തമിഴ്നാട്ടിലും കര്‍ണാടകയിലും ആന്ധ്രയിലുമൊക്കെ 180 മുതല്‍ 200 

രൂപവരെയാണ് വില. മലപ്പുറം മുതല്‍ കോട്ടയം വരെ 200 ലോഡെങ്കിലും കോഴി ഇതുവരെ കയറ്റി അയച്ചു. സംസ്ഥാന അതിര്‍ത്തി ചെക്പോസ്റ്റുകളിലെ അനാവശ്യ പരിശോധനകള്‍ ഒഴിവാക്കി ഏകീകൃത സംവിധാനം വന്നത് കയറ്റുമതി സുഗമമാക്കിലോക്ഡൗണ്‍ കാലത്ത് പത്തും പതിനഞ്ചും രൂപ മൊത്തവിലയ്ക്ക് കോഴി വില്‍ക്കേണ്ട ഗതികേടില്‍ നിന്നു കര്‍ഷകര്‍ക്ക് ഇതിലൂടെ കരകയറാനായി. 

സംസ്ഥാനത്തെ കൂടുതല്‍ ഫാമുകളില്‍ നിന്ന് കയറ്റുമതി ആരംഭിച്ചാല്‍ അത് കര്‍ഷകര്‍ക്ക് വലിയ നേട്ടമാകും. 

MORE IN KERALA
SHOW MORE
Loading...
Loading...