നീറുന്ന വേദന നെഞ്ചിലൊതുക്കി പെട്ടിമുടിയിൽ തൊഴിലാളികള്‍ കൊളുന്ത് നുള്ളാനിറങ്ങി

pettimudi-tea-01
SHARE

പെട്ടിമുടിയെ ദുരന്തം കവര്‍ന്നിട്ട്  മാസം പിന്നിട്ടതോടെ നീറുന്ന വേദന നെഞ്ചിലൊതുക്കി തോട്ടം തൊഴിലാളികള്‍  വീണ്ടും തേയില കൊളുന്ത് നുള്ളാനിറങ്ങി.  ശേഷക്രിയകള്‍ ചെയ്ത് തീര്‍ക്കാനെങ്കിലും ലഭിക്കാനുള്ള മൃതദേഹങ്ങള്‍ കണ്ട് കിട്ടണേയെന്ന പ്രാര്‍ത്ഥനയോടെ   കുറച്ച് ബന്ധുക്കള്‍ തിരച്ചില്‍ തുടരുന്നുമുണ്ട്.

കൂടെപിറന്നതല്ലെങ്കിലും ഏറെ പ്രീയപ്പെട്ടതായിരുന്നു വിഷ്ണുപ്രീയയക്ക് ദുരന്തം കവര്‍ന്നെടുത്ത കൂട്ടുകാരികള്‍. വര്‍ഷങ്ങളായി ഒന്നിച്ച് ജോലി ചെയ്തവര്‍. ഒരു പാത്രത്തില്‍ നിന്നും ഒന്നിച്ച് കഴിച്ച് ജീവിച്ചവര്‍. ഇന്നവരില്ലാത്തതിന്റെ വേദന ഉള്ളിലൊതുക്കി കൊളുന്തെടുക്കുമ്പോളും കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ്.

ഇനി നാലുപേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തുവാനുള്ളത്. ബന്ധുക്കളുടെ ആവശ്യപ്രകാരം ലയങ്ങളിരുന്ന ഭാഗത്ത് ഒരിക്കല്‍ കൂടി മണ്ണ് മാറ്റിയുള്ള തെരച്ചില്‍ തുടരുകയാണ്. മാങ്കുളത്തുനിന്നും കിലോമീറ്ററുകള്‍ പുഴയിലൂടെയുള്ള തിരച്ചിലും പൂര്‍ത്തിയായി കഴിഞ്ഞു. ഇനി ഏക പ്രതീക്ഷ ദുരന്തഭൂമിയില്‍ ഇപ്പോള്‍ നടക്കുന്ന തിരച്ചില്‍ മാത്രമാണ്.

MORE IN KERALA
SHOW MORE
Loading...
Loading...