വിവാദങ്ങൾക്ക് വിരാമം; കോഴിക്കോട് ഡിസിസി പ്രസിഡന്റായി യു.രാജീവന്‍ ചുമതലയേറ്റു

DCC-04
SHARE

വിവാദങ്ങള്‍ക്കൊടുവില്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്റായി യു.രാജീവന്‍ ചുമതലയേറ്റു. ടി സിദ്ദിഖ് കെ.പി.സി.സി വൈസ്പ്രസിഡന്റായ ഒഴിവിലാണ് പുതിയ ഭാരവാഹിത്വം. എ ഗ്രൂപ്പിലെ തന്നെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രഖ്യാപനം നീളുകയായിരുന്നു. 

രണ്ടാംവട്ടവും തട്ടിെത്തറിക്കുമായിരുന്ന ഡിസിസി അധ്യക്ഷപദത്തിലേക്കാണ് കൊയിലാണ്ടിക്കാരനായ യു.രാജീവന്‍ ചുമതലയേല്‍ക്കുന്നത്,രാവിലെ എട്ടരയോടെ ‍ഡിസിസി ആസ്ഥാനത്തെത്തി ഔദ്യോഗികമായി ചുമതലയേറ്റു, മുന്‍ അധ്യക്ഷന്‍ ടി സിദ്ദിഖും എംകെ രാഘവന്‍ എംപിയും ഉള്‍പ്പെടെ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്

അധ്യാപകനായിരുന്ന യു.രാജീവന്‍ 2005ല്‍ ജോലി രാജിവെച്ച് കോണ്‍ഗ്രസിനായി പൂര്‍ണസമയം ഇറങ്ങി,ഡി.സി.സി വൈസ്പ്രസിഡന്റ് കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം എന്നിങ്ങനെ ചുമതലകള്‍ വഹിച്ചു.കെ.സി അബു ചുമതലയൊഴിഞ്ഞപ്പോള്‍ ഡിസിസി പ്രസിഡന്റായി യു.രാജീവന്റെ  പേര് ഉയര്‍ന്നുകേട്ടെങ്കിലും അന്ന് ടി സിദ്ദിഖിന് നറുക്ക് വീണു,സിദ്ദിഖ് കെപിസിസി വൈസ്പ്രസിഡന്റായപ്പോഴും അതെ കൊയിലാണ്ടിക്കാരന്റെ പേര് വീണ്ടും കേട്ടു,പക്ഷെ പ്രഖ്യാപനമുണ്ടായില്ല,സിദ്ദിഖ് ഇരട്ടപദവിയില്‍ തുടര്‍ന്നു,‍‍എ ഗ്രൂപ്പിലെ തന്നെ പടലപ്പിണക്കങ്ങള്‍ കാരണം പ്രഖ്യാപനം അനിശ്ചിതമായി നീണ്ടു,ഒടുവില്‍ ഉമ്മന്‍ചാണ്ടി നേരിട്ട് ഇടപെട്ടാണ് പ്രഖ്യാപനമുണ്ടായത്.തദ്ദേശതിരഞ്ഞെടുപ്പില്‍ രണ്ട് തവണം ജയിച്ചു,നിലവില്‍ കൊയിലാണ്ടി നഗരസഭയിലെ പ്രതിപക്ഷ കക്ഷി േനതാവ് കൂടിയാണ് യു രാജീവന്‍ എന്ന  രാജീവന്‍ മാസ്റ്റര്‍.

MORE IN KERALA
SHOW MORE
Loading...
Loading...