കൂട്ടയടി കണ്ടുനിന്നു‍; പിന്നെ പേടിച്ചോടി; വീണു: കൂട്ടത്തല്ല് വൈറലാക്കിയത് ഈ മിടുക്കൻ

Specials-HD-Thumb-Alappuzha-Adi-Arjun
SHARE

ആലപ്പുഴ ആറാട്ടുപുഴയിലെ കൂട്ടത്തല്ലിന്റെ ദൃശ്യങ്ങള്‍ നാടുമുഴുവന്‍ എത്താന്‍ കാരണം ഒരു സ്കൂള്‍ വിദ്യാര്‍ഥിയാണ്. വഴിതര്‍ക്കത്തിന്റെ പേരില്‍നടന്ന അയല്‍വാസികളുടെ അടി, അവരറിയാതെയാണ് അര്‍ജുന്‍ എന്ന ഒന്‍പതാംക്ലാസുകാരന്‍ മൊബൈലില്‍ പകര്‍ത്തിയത്. തമ്മില്‍ത്തല്ല് വൈറലായതോടെ അര്‍ജുനും താരമായി. 

കൂട്ടയടി കണ്ടാസ്വദിക്കുകയായിരുന്നില്ല ക്യാമറാമാന്‍. ചീറി പാഞ്ഞുവന്ന ചേച്ചിയെ പേടിച്ചോടി വീണു. പരിക്കുപറ്റി.

ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഇത്രയും സഹിക്കേണ്ടി വന്നു. അടി നടക്കുമ്പോള്‍ വീഡിയോ എടുക്കാനായി ഒരു ഫോണ്‍ കൈയില്‍ത്തന്ന് അടിക്കളത്തിലേക്ക് ഇറങ്ങിപ്പോയ ചേട്ടനാണ് സംഭവം വൈറലാക്കിയതെന്ന് അര്‍ജുന്‍ പറയുന്നു. പ്രശ്നപരിഹാരം ആയിട്ടില്ലെങ്കിലും ഈ വഴികള്‍ ഇപ്പോള്‍ ശാന്തമാണ്. പക്ഷേ വേണ്ടപ്പെട്ടവര്‍ക്ക് തല്ലുകൊള്ളുന്നതിന്റെ വീഡിയോ വല്ലാതെയങ്ങ് പ്രചരിച്ചതില്‍ ഈ കുട്ടിമനസ് അത്ര ശാന്തവുമല്ല.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...