എല്ലാം വാരിപ്പെറുക്കി ജന്മനാട്ടിലേക്ക്; പെട്ടിമുടിയിലെ ലയങ്ങളില്‍ നിന്നും കണ്ണീർകാഴ്ച

pettimudi-onam
SHARE

ഒാണമാഘോഷിക്കാന്‍ മനുഷ്യര്‍ ബാക്കിയില്ലാത്ത ഇടുക്കി പെട്ടിമുടിയിലെ സമീപ ലയങ്ങളില്‍നിന്നും പലായനം ചെയ്ത് നാട്ടുകാര്‍. ഒറ്റരാത്രി കൊണ്ട് ഒരു ഗ്രാമം തന്നെ ഇല്ലാതായതോടെ പേടിച്ച് നാടുവിടേണ്ട ഗതികേടിലാണ് പാവപ്പെട്ട തൊട്ടം തൊഴിലാളി കുടുംബങ്ങള്‍.

പെട്ടിമുടി ദുരന്ത ഭൂമിയിലേയ്ക്ക് 20 ദിവസത്തിന് ശേഷം ഞങ്ങള്‍ നടത്തിയ  യാത്രക്കിടെയാണ്  ഇങ്ങനെ വാഹനങ്ങള്‍ മലയിറങ്ങുന്നത് കണ്ടത്. ഉള്ളതെല്ലാം വാരിപ്പെറുക്കി വണ്ടിയിലാക്കി ജനിച്ചുവളര്‍ന്ന നാടുവിടുകയാണിവര്‍. അന്ന് ഉരുള്‍പൊട്ടലില്‍ വീടിനുള്ളിലേയ്ക്ക് വെള്ളവും ചെളിയും ഇരച്ചു കയറിയെങ്കിലും ജീവന്‍ തിരിച്ചു കിട്ടിയതിന്റെ ആശ്വാത്തോടെയാണ് കാളിയമ്മയും, രാജും രാജമലയിറങ്ങാന്‍ തീരുമാനിച്ചത്. അപ്പോഴും പ്രിയപ്പെട്ട 70 പേരുടെ  വേര്‍പാട് മനസില്‍ നിന്ന് മായുന്നില്ല.

‌‌പെട്ടിമുടിയില്‍ കഴിഞ്ഞ വര്‍ഷവും ശക്തമായ മഴയായിരുന്നതിനാല്‍ ഒാണാഘോഷമുണ്ടായിരുന്നില്ല. ഇക്കൊല്ലം ഒാണമാഘോഷിക്കാന്‍  ഈ ഗ്രാമം 

മുപ്പത് വീടുകളിലെ പലതരം പാത്രങ്ങളിങ്ങനെ ചിതറിക്കിടക്കുന്നുണ്ട്. വിവിധ വിഭവങ്ങളില്ല, മധുരപ്പായസമില്ല. ഇരുപതോളം കുരുന്നുകളുടെ കളിചിരികളില്ല. ഊഞ്ഞാലുകെട്ടിയിരുന്ന മരങ്ങള്‍ പോലും ഉരുളെടുത്ത നാട്. ബാക്കിയായ, നാടുവിടേണ്ടിവന്നവരെയെങ്കിലും സര്‍ക്കാരും സമൂഹവും സഹായിച്ചെങ്കില്‍ മാത്രമെ ഇനിയീനാടിനൊരോണമുണ്ടാകു.

MORE IN KERALA
SHOW MORE
Loading...
Loading...