നിയമോൾക്ക് ഓണസമ്മാനവുമായി മോട്ടോർ വാഹന വകുപ്പ്; നന്മനിറഞ്ഞ കരുതൽ

MVDhelp-03
SHARE

കാസര്‍കോട് കാഞ്ഞങ്ങാട് ഏഴ് വയസ്സുകാരിക്ക് കോക്ലിയര്‍ ഇംപ്ലാന്‍റേഷനെ തുടര്‍ന്നുള്ള ചികില്‍സയ്ക്കായി ചെലവായ തുക നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന വകുപ്പിന് കീഴിലെ ആറ് ഓഫിസുകളില്‍നിന്നാണ് അറുപതിനായിരം രൂപ പിരിച്ചെടുത്ത് ചികില്‍സാ സഹായമായി നല്‍കിയത്. 

രാവണേശ്വരം സ്വദേശി നിയമോള്‍ക്ക് ഓണക്കോടിയുമായി എത്തിയത് മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാരാണ്. അതുപക്ഷേ, ഓണക്കോടിക്കപ്പുറമുള്ള വലിയ കരുതലായി, ശ്രവണ സഹായി പിടിപ്പിച്ച ഭാഗത്ത് പഴുപ്പ് വന്നതിനാല്‍ ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഏകദേശം ഒരു ലക്ഷം രൂപ ചെലവ് പറഞ്ഞതോടെയാണ്, കുടുംബം വിഷമത്തിലായത്. എന്നാല്‍ ഇവരുടെ അവസ്ഥ മനസ്സിലാക്കിയാണ് ഉദ്യോഗസ്ഥര്‍ സഹായവുമായെത്തിയത്. 

കാസര്‍കോട് ആര്‍.ടി.ഒ. എ.കെ.രാധാകൃഷ്ണന്‍, എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഒ. എം.വി.ജേഴ്സണ്‍ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്. 

MORE IN KERALA
SHOW MORE
Loading...
Loading...