ഓണം സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി; യാത്ര കോവിഡ് ചട്ടം പാലിച്ച്

ksrtc-26
SHARE

കെ.എസ്.ആര്‍.ടി.സിയുടെ ഒാണക്കാല സ്പെഷല്‍ സര്‍വീസുകള്‍ക്ക് തുടക്കം. ആറ് ഡിപ്പോകളില്‍നിന്നാണ് ബെംഗളൂരുവിലേക്ക് ഇന്നലെ സര്‍വീസ് പുറപ്പെട്ടത്. ചെന്നൈ സര്‍വീസ് നാളെ ആരംഭിക്കും.

എറണാകുളം ഡിപ്പോയില്‍നിന്ന് വൈകീട്ട് അഞ്ചുമണിക്ക് ബെംഗളൂരു സര്‍വീസ് പുറപ്പെട്ടു. മുപ്പത്തിയൊന്‍പതുപേര്‍ക്ക് യാത്രാ സൗകര്യമുള്ള ബസില്‍ നേരത്തേ ബുക്കിങ് പൂര്‍ത്തിയായിരുന്നു. യാത്രക്കാരെ ടിക്കറ്റ് അടക്കമുള്ള പരിശോധനയെല്ലാം പൂര്‍ത്തീകരിച്ചശേഷമാണ് ബസില്‍ കയറ്റിയത്. പ്രത്യേകമായി കാബിന്‍ തിരിച്ച ബസില്‍ യാത്രക്കാരും ജീവനക്കാരുമായി സമ്പര്‍ക്കമുണ്ടാകില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള സര്‍വീസിന് കര്‍ശമായ നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ കോവിഡ് പോര്‍ട്ടലുകളിലെ രജിസ്ട്രേഷനും, ആരോഗ്യസേതു ആപ്പും, യാത്രയില്‍ ഉടനീളം മാസ്കും നിര്‍ബന്ധമാണ്. ഭക്ഷണം യാത്രക്കാര്‍ കരുതണം. 

ഇന്ന് ചെന്നൈയിലേക്ക് ആരംഭിക്കാനിരുന്ന മുഴുവന്‍ സര്‍വീസുകളും വ്യാഴാഴ്ചത്തേക്ക് മാറ്റി. വെള്ളിയാഴ്ച ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...