യാത്രക്കാർക്ക് തണുത്ത പ്രതികരണം; കെഎസ്‌ആർടിസി സർവീസുകൾ മാറ്റി

ksrtc-wb
SHARE

കെ.എസ്.ആര്‍.ടി.സിയുടെ ഒാണക്കാല സ്പെഷല്‍ സര്‍വീസിനോട് യാത്രക്കാരുടെ തണുത്ത പ്രതികരണം. ചെന്നൈയിലേക്ക് ഇന്ന് ആരംഭിക്കാനിരുന്ന സര്‍വീസ് യാത്രക്കാരില്ലാത്തതിനാല്‍ വ്യാഴാഴ്ചത്തേക്ക് മാറ്റി. ബെംഗളൂരുവിലേക്ക് ഒന്‍പത് ഡിപ്പോകളില്‍നിന്ന് ഇന്ന് സര്‍വീസ് നിശ്ചയിച്ചിരുന്നെങ്കിലും 

ഒന്നോ രണ്ടോ ആയി ചുരുക്കാനാണ് ആലോചന.  

എറണാകുളം ഡിപ്പോയില്‍ ബെംഗളൂരു സര്‍വീസിനുള്ള ബസ് തയാറായി കഴിഞ്ഞു. മുപ്പത്തിയൊന്‍പതുപേര്‍ക്ക് യാത്രാ സൗകര്യമുള്ള ബസില്‍ ബുക്കിങ് പൂര്‍ത്തിയായി. പ്രത്യേകമായി കാബിന്‍ തിരിച്ചാണ് ബസ് ഒരുക്കിയിരിക്കുന്നത്. പുറത്തുവച്ചുതന്നെ ടിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള സര്‍വീസിന് കര്‍ശമായ നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ കോവിഡ് പോര്‍ട്ടലുകളിലെ രജിസ്ട്രേഷനും, 

ആരോഗ്യസേതു ആപ്പും, യാത്രയില്‍ ഉടനീളം മാസ്കും നിര്‍ബന്ധമാണ്. ഭക്ഷണം യാത്രക്കാര്‍ കരുതണം. യാത്രക്കിടെ പൊതുജന സമ്പര്‍ക്കം അനുവദിക്കില്ല.ആവശ്യമായ യാത്രക്കാരില്ലാതെ സര്‍വീസ് റദ്ദാക്കിയാലും, ഏതെങ്കിലും സംസ്ഥാനം യാത്രാനുമതി നിഷേധിച്ചാലും ടിക്കറ്റ് തുക മുഴുവനായും തിരികെ നല്‍കും. എറണാകുളം ഒഴികെ ബാക്കിയുള്ള സ്ഥലങ്ങളില്‍ ബുക്കിങ് പൂര്‍ണമായിട്ടില്ല. ഇന്ന് ചെന്നൈയിലേക്ക് ആരംഭിക്കാനിരുന്ന മുഴുവന്‍ സര്‍വീസുകളും 

വ്യാഴാഴ്ചത്തേക്ക് മാറ്റി. വെള്ളിയാഴ്ച ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസുണ്ട്. യാത്രക്കാരുണ്ടെങ്കില്‍ മാത്രമേ തുടര്‍ന്നുള്ള സര്‍വീസുകള്‍ ഒാപ്പറേറ്റ് ചെയ്യൂ.

MORE IN KERALA
SHOW MORE
Loading...
Loading...