ഒ‌ാട്ടമില്ലാതെ ടൂറിസ്റ്റ് ബസുകൾ; ജീവനക്കാർ ഉപജീവനം തേടി കൂലിപ്പണിയിലേക്ക്

onam-touristbus-03
SHARE

ഏറ്റവുംകൂടുതല്‍ വരുമാനം കിട്ടിയിരുന്ന ഒാണക്കാലത്ത് പോലും നിശ്ചലമായി കിടക്കുകയാണ് ഒന്‍പതിനായിരത്തോളം വരുന്ന അന്തര്‍സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍. സര്‍ക്കാര്‍ റോഡ് നികുതി ഒഴിവാക്കിക്കൊടുത്തെങ്കിലും യാത്രക്കാരില്ലാത്തത് കാരണം സര്‍വീസ് തുടങ്ങാനായിട്ടില്ല. ജീവനക്കാരില്‍ പലരും ഉപജീവനം തേടി കൂലിപ്പണിക്ക് പോയിത്തുടങ്ങി. 

ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് ഇരുപത്തിരണ്ടിന് കയറ്റിയിട്ടതാണ് ഈ ബസുകളെല്ലാം. ബാറ്ററി നശിച്ചുപോകാതിരിക്കാന്‍ ഇടയ്ക്ക് ആരെങ്കിലും വന്ന് അല്‍പനേരം സ്റ്റാര്‍ട്ട് ചെയ്തിടും. നിറയെ യാത്രക്കാര്‍ വന്നുപോയിരുന്ന ബുക്കിങ് കേന്ദ്രങ്ങളെല്ലാം കാടുപിടിച്ച് തുടങ്ങി. മൂന്നുമാസത്തെ റോഡ് നികുതി സര്‍ക്കാര്‍ ഒഴിവാക്കി നല്‍കിയിട്ടുണ്ട്. പക്ഷെ ബംഗളുരു അടക്കമുള്ള നഗരങ്ങളിലേക്കോ തിരിച്ചോ യാത്ര ചെയ്യാന്‍ ആളുകളില്ല. രോഗവ്യാപനം കൂടിയ തമിഴ്നാട്ടിലേക്ക് സര്‍വീസ് നടത്താനും അനുമതിയില്ല. കോടികള്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് ബസ് വാങ്ങിയവരാണ് പ്രതിസന്ധിയിലായത്.

ബസിലെ ജീവനക്കാരും കുറച്ചുനാള്‍ കാത്തിരുന്നു. പിന്നെ അവരും ഉപജീവനമാര്‍ഗം തേടി പലവഴിക്കുപോയി. സര്‍വീസില്‍ എത്ര നഷ്ടമുണ്ടായാലും നികത്തുന്നത് സീസണ്‍കാലത്തെ വരുമാനം കൊണ്ടായിരുന്നു. പ്രത്യേകിച്ച് ഒാണക്കാലത്ത്. വീണ്ടുമൊരു ഉല്‍സവകാലം വരുമ്പോള്‍ എന്ന് സര്‍വീസ് പുനരാരംഭിക്കാനാകുമെന്ന് പോലും അറിയാതെ നില്‍ക്കുകയാണ് ബസുടമകള്‍.

MORE IN KERALA
SHOW MORE
Loading...
Loading...