ഓണക്കാലത്തെ വരവേറ്റ് നീലക്കുറിഞ്ഞി പൂത്തു; നീല വസന്തം

neelakurinji
SHARE

ഓണക്കാലത്തെ വരവേറ്റ്  നീലക്കുറിഞ്ഞി വസന്തം ഇടുക്കിയിൽ വിരുന്നെത്തി. ശാന്തൻപാറ പഞ്ചായത്തിലെ അതിർത്തിഗ്രാമമായ തൊണ്ടിമലയിലാണ്  വ്യാപകമായി നീലക്കുറിഞ്ഞി പൂവിട്ടത്.

2018 ൽ മൂന്നാർ രാജമലയിലെ നീലക്കുറിഞ്ഞി വസന്തം  പ്രളയം കവർന്നെങ്കിലും പ്രത്യാശയുടെ നീലവർണം വിരിച്ചു  പൂപ്പാറ തോണ്ടിമലയിൽ ഏക്കറു കണക്കിന് പുൽമേടുകളിൽ നീലക്കുറിഞ്ഞി പൂവിട്ടു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ തോണ്ടിമലയിൽ നിന്നും ഒരു കിലോമീറ്ററോളം അകലെ പശ്ചിമഘട്ട മലനിരയുടെ ഭാഗമായ മൊട്ടക്കുന്നിലാണ്  വ്യാപകമായി നീല കുറിഞ്ഞി പൂത്തത്. 3 ഏക്കറോളം സ്ഥലത്ത് പൂത്ത നീലക്കുറിഞ്ഞി കാണാൻ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.  ഇവിടെ നിന്നാൽ ആനയിറങ്കൽ ജലാശയത്തിന്റെ മനോഹര ദൃശ്യവും സഞ്ചാരികൾക്ക് കാണാം. കോവിഡ് പ്രോട്ടോകോൾ പാലിച്ചു സഞ്ചാരികളെ കടത്തിവിട്ടാൽ നീലവസന്തം  ജില്ലയുടെ ടുറിസത്തിനു പുത്തൻ ഉണർവ് നൽകും.

ശാന്തൻപാറ പഞ്ചായത്തിലെ പുത്തടി മലനിരകളിലും ഒരു മാസം മുൻപ് നീലക്കുറിഞ്ഞി വസന്തമൊരുക്കിയിരുന്നു. 12 വർഷം കൂടുമ്പോൾ ആണ് നീലക്കുറിഞ്ഞി പൂക്കുന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...