ഹോസ്റ്റൽ മുറിയിൽ യുവതി പ്രസവിച്ചു; കുഞ്ഞ് മരിച്ചു; സഹോദരിയോടും പറഞ്ഞില്ല

baby-newborn-leg
SHARE

അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞ് മരിച്ച നിലയിൽ. കട്ടപ്പനയിലാണ് സംഭവം. മൂലമറ്റം സ്വദേശിയായ യുവതിയെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിൽസ നൽകി. നവജാത ശിശുമരിച്ചതിനെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ഒപ്പം താമസിച്ചിരുന്ന സഹോദരിയോട് പോലും താൻ ഗർഭിണി ആണെന്ന കാര്യം ബാങ്ക് ജീവനക്കാരിയായ യുവതി മറച്ചു വച്ചു. പ്രസവത്തിന് മുൻപ് അസ്വസ്ഥത തോന്നിയ യുവതി, സഹോദരിയെ പുറത്തേക്ക് പറഞ്ഞയച്ചു. അവർ തിരികെ എത്തിയപ്പോഴാണ് യുവതി ആൺകുഞ്ഞിന് ജൻമം നൽകിയതായി കണ്ടത്. ഇതോടെ ഇവർ വീട്ടുകാരെ വിളിച്ചു വരുത്തി ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകുകയായിരുന്നു.

കുഞ്ഞ് ജനിച്ചപ്പോഴെ മരിച്ച നിലയിലായിരുന്നുവെന്നാണ് യുവതി നൽകിയ മൊഴി. എന്നാൽ കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...