കോഴിക്കോട്ട്, 200കടന്ന് പ്രതിദിന കോവിഡ് വ്യാപനം; ആശങ്ക

covid-calicut-06
SHARE

കോഴിക്കോട്ട്, 200കടന്ന് പ്രതിദിന കോവിഡ് വ്യാപനം. കോര്‍പറേഷന്‍ പരിധിയില്‍ മാത്രം 107 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വെള്ളയില്‍ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ചോറോട് 17പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. 

ഗ്രാമ–നഗര വ്യത്യാസമില്ലാതെയാണ് കോഴിക്കോട് ജില്ലയിലെ കോവിഡ് രോഗ വ്യാപനം. കഴിഞ്ഞ ദിവസം 232 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ 189 പേര്‍ക്ക ്  സമ്പര്‍ക്കം വഴി.കോര്‍പറേഷന്‍ പരിധിയില്‍ വെള്ളയിലാണ് ഗുരുതര സാഹചര്യം .33 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണായി ഇവിടം പ്രഖ്യാപിച്ചിട്ടുണ്ട്.ചോറോടാണ് ആശങ്ക ഉണ്ടാക്കുന്ന മറ്റൊരു പ്രദേശം . 100 പേരില്‍ നടത്തിയ പരിശോധനയില്‍ 17 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ച ആളുകളുടെ എണ്ണം 135 ആണ്. ഇവിടെ കലക്ടര്‍ എസ് സാംബശിവറാവുവിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു.ചോറോട് ഏറ്റവും കൂടുതല്‍ രോഗവ്യാപനം ഉണ്ടായ കുരിയാടി തീരദേശമേഖലയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. മാസ്ക്ക്, സാനിറ്റൈസര്‍ എന്നിവ എല്ലാ വീടുകളിലും നല്‍കും .കോവിഡ്‌ ബോധവല്‍ക്കരണ നോട്ടീസ് നാളെ മുതല്‍ ഇവിടങ്ങളില്‍ വിതരണം ചെയ്യാനും യോഗത്തില്‍ തീരുമാനിച്ചു

MORE IN KERALA
SHOW MORE
Loading...
Loading...