കോവിഡ് രോഗി കള്ളുഷാപ്പിൽ; സമ്പ‍ർക്കത്തിൽ ഞെട്ടി അധികൃതർ

chorod-wb
SHARE

കോഴിക്കോട് ചോറോട് പഞ്ചായത്തില്‍ കോവിഡ് രോഗിയെത്തിയ കള്ളുഷാപ്പ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധന കണ്ടെത്തിയത് ഞെട്ടിക്കുന്ന കോവി‍ഡ് വ്യാപനം. ഇതുവരെ ഏഴുപത്തിയൊന്‍പത് പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

ഏറാമല സ്വദേശിയായ രോഗിയുടെ റൂട്ട് മാപ്പില്‍ ചോറോട് പഞ്ചായത്തിലെ തീരമേഖലയിലെ ഒരു കള്ളുഷാപ്പ് ഉള്‍പ്പെട്ടിരുന്നു. അങ്ങനെ ഈമാസം നാലിന് ഇവിടെ നടത്തിയ പരിശോധനയില്‍ ഒരാള്‍ക്ക് രോഗം കണ്ടെത്തി. പിന്നെ ഈ രോഗിയുടെ സമ്പര്‍ക്കം തേടിയപ്പോള്‍ പതിനൊന്ന് പേര്‍ക്ക് കൂടി രോഗം സ്ഥരീകരിച്ചു. അവരുടെ സമ്പര്‍ക്കം തേടി പോയപ്പോഴാണ് നാല്‍പത്തിയൊന്‍പത് രോഗികളെ കണ്ടെത്തിയത്. അങ്ങനെ വീണ്ടും മുന്നൂറ് പേരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കി. അതില്‍ പതിനെട്ടെണ്ണം പോസറ്റീവായി. ഇനി ഇരുന്നൂറ് പേരുടെ ഫലം കൂടി കിട്ടാനുണ്ട്. ഇവരെല്ലാം രോഗികളുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെട്ടവരാണ്. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന തീരമേഖലയിലാണ് രോഗം കൂടുതല്‍ കണ്ടെത്തിയിരിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങളാണ ്ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...