ഓണം സ്പെഷ്യൽ വണ്ടി ചെന്നൈയിൽ നിന്നും; അനുമതി തേടി കെഎസ്ആർടിസി

ksrtc-19
SHARE

ചെന്നൈയില്‍ നിന്ന് ഒാണത്തിന് സ്പെഷല്‍ സര്‍വീസ് തുടങ്ങാന്‍ തമിഴ്നാട് സര്‍ക്കാരിന്റ അനുമതി തേടി കെ.എസ്.ആര്‍.ടി.സി. മലയാളികളായ യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്താണിത്. അനുമതി ലഭിച്ചാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം.  

കോവിഡ് കാരണം രണ്ട് മാസമായി തമിഴ്നാട്ടില്‍ പൊതുഗതാഗതമില്ല. സ്വകാര്യടൂറിസ്റ്റ് ബസുകള്‍ക്കും അനുമതിയില്ല. ഒാണത്തിന് കേരളത്തിലേക്കെത്താന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നതോടെയാണ് ചെന്നൈയിലെ മലയാളി അസോസിയേഷന്‍ ഉള്‍പ്പടെ കെ.എസ്.ആര്‍.ടി.സിയെ സമീപിച്ചത്. ഇരുപത്തിയഞ്ചാം തീയതി മുതല്‍ ബംഗളൂരുവിലേക്ക് കെ.എസ്.ആര്‍.ടി.സി  സ്പെഷല്‍ സര്‍വീസ് ആരംഭിക്കുന്നുണ്ട്. ഇതിലധികവും തമിഴ്നാട് വഴിയാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും ചെന്നൈയിലേക്ക് കൂടി സര്‍വീസ് ആരംഭിക്കാന്‍ അനുമതി നല്‍കണമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം. എത്രത്തോളം യാത്രക്കാരുണ്ടാകുമെന്ന് കണ്ടെത്താന്‍ വേണ്ടി കെ.എസ്.ആര്‍.ടി.സി നല്‍കിയ ഫോണ്‍നമ്പരില്‍ ആദ്യദിവസം മാത്രം മൂന്നുറോളം പേരാണ് വിളിച്ചത്. 

ബംഗളൂരുവിന് പുറമെ ചെന്നൈ ഉള്‍പ്പടെ ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ കെ.എസ്.ആര്‍.ടി.സി നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപിച്ചതോടെ നടന്നില്ല. ബംഗളൂരുവിലേക്കും തിരിച്ചുമായി ഏര്‍പ്പെടുത്തിയിട്ടുള്ള പതിനെട്ട് സര്‍വീസുകളിലേക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരില്ലാതെ സര്‍വീസ് റദ്ദാക്കേണ്ടി വന്നാല്‍ മുഴുവന്‍ പണവും തിരിച്ചുകൊടുക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചിട്ടുണ്ട്. 

MORE IN KERALA
SHOW MORE
Loading...
Loading...