സ്കൂൾ ബെൽ ഉടൻ മുഴങ്ങില്ല; തീരുമാനം ഒക്ടോബറിൽ

school-reopen
SHARE

സംസ്ഥാനത്തെ സ്്കൂളുകള്‍ സെപ്റ്റംബറിലും തുറക്കില്ല. കോവിഡ് വ്യാപനം തുടരുന്നതിനാലും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമൊന്നും നല്‍കാത്തതിനാലും സംസ്ഥാനത്തിന് സ്്കൂള്‍ തുറക്കുന്നതിനെക്കുറിച്ച് ഇത്്്വരെ വ്യക്തമായ ചര്‍ച്ച ആരംഭിക്കാന്‍പോലും ആയിട്ടില്ല. പത്ത്, പന്ത്രണ്ട് ക്്ളാസുകളിലെങ്കിലും നാലുമുതല്‍ ആറ് മാസംവരെ ക്്ളാസുനടത്താനാവുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്. 

സ്്കൂള്‍ തുറക്കുന്നതിനെക്കുറിച്ചും ക്്ളാസ് സിലബസ് എന്നിവയുടെ ക്രമീകരണത്തെക്കുറിച്ചും ഒക്ടോബറില്‍  തീരുമാനമെടുക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ പറയുന്നത്. വിദ്യാഭ്യാസമന്ത്രി, സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ സാഹചര്യം നിരന്തരമായി വിലയിരുത്തി വരികയാണ്. ഡിസംബറിലെങ്കിലും സ്്കൂള്‍തുറക്കാനായാല്‍ മേയ് വരെ അധ്യയന വര്‍ഷം നീട്ടിക്കൊണ്ട് 10, 12 ക്്ളാസുകള്‍ക്കെങ്കിലും ആറ്മാസത്തെ പഠനം ഉറപ്പാക്കുന്നതിനാവും മുന്‍ഗണന നല്‍കുക. ഒന്നിടവിട്ട ദിവസങ്ങളില്‍ ക്്ളാസ്, ഷിഫ്റ്റ് എന്നിവയും മറ്റ്് ക്്ളാസുകള്‍ക്കായി പരിഗണിക്കുന്നെങ്കിലും അത് അത്രപ്രായോഗികമല്ലെന്ന വിലയിരുത്തലാണുള്ളത്. സിലബസ് വെട്ടിക്കുറക്കുന്നത് ഇപ്പോള്‍പരിഗണനയിലില്ല. സര്‍ക്കാര്‍ എയ്ഡഡ് സ്്കൂളുകളില്‍ ഒന്നു മുതല്‍ പത്ത് വരെ ക്്ളാസുകളില്‍ 37 ലക്ഷം കുട്ടികളാണുള്ളത്. ഹയര്‍സെക്കന്‍ഡറിയില്‍ എട്ടുലക്ഷം പേരും. ഒന്നേമുക്കാല്‍ ലക്ഷം അധ്യാപകരും ഉണ്ട്.

കോവിഡ് രോഗവ്യപാനം തുടരുന്നതിനാല്‍ 45 ലക്ഷം പേരെ അടുത്തമാസവും സ്്കൂളുകളിലേക്ക് എത്തിക്കാനാവില്ല. സെപ്്റ്റംബറില്‍കേരളത്തില്‍ കേസുകളുടെ എണ്ണം ക്രമാതീതമായി കൂടുമെന്ന  മുന്നറിയിപ്പുണ്ട്. രാജ്യത്തെങ്ങും സ്്കൂള്‍തുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകളാരംഭിച്ചിട്ടില്ല. കേന്ദ്ര ആഭ്യന്തര, മാനവശേഷി മന്താരലയങ്ങള്‍ നിര്‍ദേശമൊന്നും നല്‍കിയിട്ടുമില്ല.  കോവിഡ് രോഗവര്‍ധന നിയന്ത്രണത്തിലാകുകയോ എല്ലെങ്കില്‍ വാക്്സീന്‍ പ്രയോഗത്തില്‍വരികയോ ചെയ്യാതെ സ്്കൂള്‍തുറക്കാന്‍  സര്‍ക്കാര്‍ തയ്യാറാകില്ല. 

MORE IN KERALA
SHOW MORE
Loading...
Loading...