പട്ടയത്തിനായി വേറിട്ട സമരം; കണ്ണ് തുറക്കണം സർക്കാർ

pattayam
SHARE

തൃശൂരിലെ മലയോര കർഷകർ പട്ടയത്തിനായി വീണ്ടും സമരത്തിൽ. തലമുണ്ഡനം ചെയ്തും ഏകദിന ഉപവാസമിരുന്നുമായിരുന്നു കോവിഡ് കാലത്തെ സമരം. 

പട്ടയം നൽകാമെന്ന് പറഞ്ഞ് ഒരുവർഷത്തിനിടെ എട്ടു തവണ ജനപ്രതിനിധികൾ പറ്റിച്ചതിന് എതിരെയാണ് ഈ സമരം. മലയോര സംരക്ഷണ സമിതി നേതാവ് കെ.കെ.ജോർജ് സമരം തുടങ്ങിയ ശേഷം ഒട്ടേറെ തവണ തലമുണ്ഡനം ചെയ്തുള്ള സമരം നടത്തി. പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ ചെരിപ്പ് നഷ്ടപ്പെട്ടിരുന്നു. അതിനു ശേഷം പിന്നെ, പ്രതിഷേധ സൂചകമായി പാദരക്ഷയും ധരിച്ചിട്ടില്ല. സർക്കാരിന്റെ കണ്ണുതുറപ്പിക്കാനാണ് ഈ വേറിട്ട സമരം.

മാടക്കത്തറ, പാണഞ്ചേരി, പുത്തൂർ , നടത്തറ പഞ്ചായത്തുകളിലായി പതിനായിരത്തിലേറെ പേർക്ക് പട്ടയം കിട്ടിയിട്ടില്ല.  മലയോര സംരക്ഷണ സമിതി ഇതിനായി സമരം തുടങ്ങിയിട്ട് മൂന്നു വർഷമായി.

MORE IN KERALA
SHOW MORE
Loading...
Loading...