പ്രഹരമായി പ്രളയം; തോരാതെ കണ്ണീർ; മൂന്നാറിന് ആശങ്കയുടെ ഓഗസ്റ്റ്

munnar
SHARE

2018 ലും 2019 ലും ഓഗസ്റ്റിലുണ്ടായ മഴക്കെടുതികള്‍ മൂന്നാറിന്റെ ഹൃദയത്തിലേല്‍പ്പിച്ച മുറിവ് അത്രയേറെ വലുതായിരുന്നു. തുടര്‍ച്ചയായ  രണ്ടു വര്‍ഷവും ഓഗസ്റ്റിലുണ്ടായ പ്രളയങ്ങളുടെ ആവര്‍ത്തനം പോലെയാണ്  കഴിഞ്ഞയാഴ്ച പെട്ടിമുടിയിലുണ്ടായ ദുരന്തവും.

2018 ഓഗസ്റ്റ് 14 ാം തീയതി തുടങ്ങിയ പേമാരിയായിരുന്നു ആദ്യം മൂന്നാറിനെ വെള്ളത്തില്‍ മുക്കിയതും ഭയപ്പെടുത്തിയതും. നല്ലതണ്ണിയിലും ദേവികുളത്തും നിരവധി ജീവനുകള്‍ പൊലിഞ്ഞു. നിറഞ്ഞു കവിഞ്ഞ മാട്ടുപ്പെട്ടി ഡാം തുറന്നതോടെ പഴയമൂന്നാര്‍ അന്ന്  വെള്ളത്തിലായി. നിരവധി വീടുകളിലാണ് വെള്ളം കയറിയത്.

നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടി വന്നു. മുതരിപ്പുഴയാര്‍ കരകവിഞ്ഞതോടെ മൂന്നാര്‍ ടൗണിലടക്കമുള്ള നിരവധി കടകളില്‍ വെള്ളം കയറി ഏറെ നാശനഷ്ടങ്ങളുണ്ടായി. റോഡുകളും പാലങ്ങളും തകര്‍ന്നടിഞ്ഞു. മൂന്നാര്‍ - ഉടുമല്‍പ്പേട്ട അന്തര്‍സംസ്ഥാന പാതയിലെ    പെരിയവരൈ പാലം തകര്‍ന്നു. പ്രിസിദ്ധമായ മൂന്നാർ തൂക്കുപാലവും തകർന്നു.  ഓഗസ്റ്റ്  മാസത്തെ  മഴ ഇടുക്കിക്കാർക്കു ഇപ്പോൾ പേടിയാണ്. 2020ലെ  ഓഗസ്റ്റ് മഴ കവർന്നത്   രാജമല പെട്ടിമുടിയെന്ന ഗ്രാമം തന്നെയായിരുന്നു.  ദുരന്ത വാർത്ത അറിഞ്ഞ തോട്ടം മേഖലയിലെ തൊഴിലാളികളുടെ കണ്ണിൽ നിന്നും ഇപ്പോഴും ആ നടുക്കം മാറിയിട്ടില്ലാ. മുന്ന് പ്രളയത്തിലും ഒട്ടേറെ  ജിവനുകൾ പൊലിഞ്ഞ മലയോര മേഖലയിൽ ഓഗസ്റ്റിനെ നേരിടുന്നത് ആശങ്കയോടെ തന്നെയാണ്. 

MORE IN KERALA
SHOW MORE
Loading...
Loading...