മേജർ രവിയുടെ 'ജയ ജയ ഭാരതം'; സംസ്കൃത സംഗീത ആല്‍ബവുമായി സൈനികർ

major-ravi
SHARE

സ്വാതന്ത്ര്യ ദിനത്തില്‍ സംസ്കൃത സംഗീത ആല്‍ബവുമായി സൈനികര്‍. സംവിധായകന്‍ മേജര്‍ രവിയാണ് ജയ ജയ ഭാരതം എന്ന പേരിലുള്ള ഗാനം പുറത്തിറക്കിയത്. 

സുഹൃത്തുക്കളായ എട്ട് സൈനികരാണ് പൂര്‍ണമായും സംസ്കൃതത്തിലുള്ള സംഗീത ആല്‍ബം ഒരുക്കിയത്. കോവിഡ് കാലത്ത് കിട്ടിയ അധിക സമയം ദേശഭക്തിഗാനത്തിനായി മാറ്റിവെക്കുകയായിരുന്നു. വീടുകളിലുള്ള പരിമിതമായ സൗകര്യങ്ങളിലാണ് പാട്ടിന്‍റെ ചിത്രീകരണവും എഡിറ്റിങ്ങുമെല്ലാം ചെയ്തത്. സംസ്കൃത ദേശഭക്തിഗാനങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുക എന്ന ലക്ഷ്യം കൂടി കലാകാരന്‍മാരായ ഈ സൈനികര്‍ക്കുണ്ട്. 

തട്ടയില്‍ മനോജ് കുമാറാണ് രചന. സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് പ്രിയേഷ് പേരാവൂര്‍. സിധേഷ് കൃഷ്ണനാണ് പശ്ചാത്തല സംഗീതം. വാദ്യോപകരണങ്ങള്‍ ചെയ്തതും സൈനികര്‍ തന്നെ.

MORE IN KERALA
SHOW MORE
Loading...
Loading...