മൂന്ന് ഭാഷകൾ, അഞ്ച് ഗായകർ, ആയിരത്തോളം കലാകാരന്മാർ; ഒരുങ്ങി 'വേയ്ക് അപ്പ് ഇന്ത്യ'

musicalbum
SHARE

മതേതര ഇന്ത്യയ്ക്കായുള്ള ഉണര്‍ത്തുപാട്ടായി സ്വാതന്ത്ര ദിനത്തില്‍ സംഗീത ആല്‍ബം.  ആയിരത്തോളം കലാകാരന്മാരെ അണിനിരത്തി 22 ലൊക്കേഷനുകളിലാണ്  "വേയ്ക് അപ്പ്  ഇന്ത്യ" ആൽബം ചിത്രീകരിച്ചത്. 

മൂന്ന് ഭാഷകൾ, അഞ്ച് ഗായകർ, ആയിരം കലാകാരന്മാർ ഇവയെല്ലാം ഒത്തുചേർന്നതാണ് "വേയ്ക് ആപ്പ് ഇന്ത്യ" എന്ന ആൽബം. കേരളത്തിന്റെ പ്രകൃതിഭംഗിയും പാരമ്പര്യ കലാരൂപങ്ങളുമെല്ലാം സമന്വയിപ്പിച്ചാണ് ആൽബം തയാറാക്കിയിരിക്കുന്നത്. സംവിധായകനായ ഫൈസൽ ഉമ്മറിന്റെതാണ് സംഗീതം. 

പത്ത് ദിവസമെടുത്താണ് ആൽബത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. നവാഗതർക്ക് പുറമെ ഇന്ദ്രൻസ്, നാദിർഷാ തുടങ്ങി ചലചിത്രരംഗത്തെ പ്രമുഖരും അഭിനയിച്ചിട്ടുണ്ട്. ഗാനം ഇന്ന് യൂട്യൂബിൽ റിലീസ് ചെയ്യും. 

MORE IN KERALA
SHOW MORE
Loading...
Loading...