വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ തിരികെ തന്ന് നദികൾ

riverplastic-02
SHARE

വെള്ളപ്പൊക്കത്തിന് ശേഷം പ്ലാസ്റ്റിക് മാലിന്യത്താല്‍ നിറഞ്ഞ് നദീതീരങ്ങള്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ നദികളുടെ പ്രഭവകേന്ദ്രം മുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴുകിയെത്തി. പ്ലാസ്റ്റിക് മാലിന്യനിര്‍മാര്‍ജനത്തിന് കൈകൊണ്ട നടപടികളൊന്നും ഫലം കണ്ടില്ലെന്നതിന് തെളിവായിരുന്നു അവ. 

വെള്ളമിറങ്ങിയപ്പോള്‍ നദീതീരം മുഴുവന്‍ ഈ അവസ്ഥയാണ്. നദികളില്‍ മാലിന്യം നിക്ഷേപിക്കുന്നത് ക്രിമിനല്‍കുറ്റമായി പ്രഖ്യാപിച്ചിട്ടും ഒരുകാര്യവുമില്ല എന്നതിന് തെളിവ്. അനുഭവങ്ങളില്‍ നിന്ന് ഒന്നും പഠിക്കാതെ പ്ലാസ്റ്റിക് നദികളിലെയ്ക്കെറിയുന്നത് തുടരുന്നു.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കൊപ്പം മറ്റ് മാലിന്യങ്ങളും അച്ഛന്‍കോവിലാറിലും പമ്പയിലും നിക്ഷേപിക്കുന്നത് മൂലം നദികളുടെ നീരൊഴുക്ക് പലയിടത്തും നിശ്ചലമാകുന്നുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും നടപടി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതരാരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറെയില്ല.

MORE IN KERALA
SHOW MORE
Loading...
Loading...