മേരി കരുതിവച്ചത് തൊഴിലുറപ്പിന് കിട്ടിയ 100 രൂപ; നന്മയ്ക്ക് അഭിനന്ദന പ്രവാഹം

mary-sebastine
SHARE

എറണാകുളം ചെല്ലാനത്ത് പൊതിച്ചോറിനൊപ്പം നൂറുരൂപയും കരുതിവച്ച സുമനസിന് അഭിനന്ദന പ്രവാഹം. നാലുമാസത്തിനിടെ ആകെ കിട്ടിയ തൊഴിലുറപ്പു കൂലിയില്‍നിന്ന് ഒരു പങ്കുമാറ്റിവച്ച കുമ്പളങ്ങി സ്വദേശിനി മേരി സെബാസ്റ്റ്യനാണ് ഇപ്പോള്‍ നാട്ടിലെ താരം. പൊലീസും നാട്ടുകാരുമെല്ലാം ആശംസകളും സഹായവുമായി വീട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് ഈ വീട്ടമ്മ.

കോടി വിലയുള്ള നൂറുരൂപയെക്കുറിച്ച് കണ്ണമാലി സി.ഐയുടെ ഫേസ്ബുക്ക് പോസ്റ്റിലൂെടയാണ് ചെല്ലാനത്തെ പൊതിച്ചോറും, അതിലൊളിപ്പിച്ച നൂറുരൂപയും നാടറിഞ്ഞത്. കോവിഡ് ക്ലസ്റ്ററായതിനാല്‍ ചെല്ലാനത്തുകാര്‍ ആഴ്ചകളായി പണിക്കുപോയിട്ട്. കടലാക്രമണവും രൂക്ഷം. സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ ചെല്ലാനത്തേക്ക് പൊതിച്ചോറ് ശേഖരിച്ച പൊലീസുകാരാണ് ഉടമയാരെന്നറിയാത്ത നൂറുരൂപയും അതിനൊപ്പം കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ രഹസ്യമായിരിക്കാന്‍ ആഗ്രഹിച്ച സുമനസിനെ കണ്ടെത്തി. പേര് മേരി സെബാസ്റ്റ്യന്‍.

കാറ്ററിങ് സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു മേരി. മരപ്പണിക്കാരനായ ഭര്‍ത്താവിനും കഴിഞ്ഞ നാലുമാസമായി ജോലിയില്ല. ലോക്ഡൗണിനിടെ ആകെ പതിനഞ്ചുദിവസത്തെ തൊഴിലുറപ്പ് ജോലിയാണ് കിട്ടിയത്. ഇതിന്റെ കൂലിയില്‍നിന്ന് ഒരു പങ്ക് നീക്കിവച്ച മേരിയെത്തേടി അഭിനന്ദന പ്രവാഹമാണ്. 

MORE IN KERALA
SHOW MORE
Loading...
Loading...