പ്രചരണവും തിരഞ്ഞെടുപ്പുമെല്ലാം ഓൺലൈനിൽ; മാതൃകയായി ഒരു സ്കൂൾ

schoolparlement-03
SHARE

സ്കൂൾപ്രവേശനവും ക്ലാസുകളും ഓൺലൈനായി മാറിയ ഈ കോവിഡ് കാലത്ത് വിദ്യാർഥി തിരഞ്ഞെടുപ്പും ഓൺലൈനിലൂടെ നടത്തി കൈയ്യടി നേടി കൊച്ചി മരടിലെ ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ. അധ്യാപകരുടെ സഹകരണത്തോടെ പ്രചാരണവും വോട്ടെടുപ്പുമെല്ലാം വീഡിയോ കോൺഫറൻസ് വഴിയാണ് നടത്തിയത്. 

ക്ലാസുകൾ ഓൺലൈനായി, സ്കൂൾജീവിതം ഓഫ് ലൈനും. പഠനം മുന്നോട്ടുപോകുന്നുണ്ടെങ്കിലും പാഠപുസ്തകത്തിന് പുറത്തുള്ള ലോകം വിദ്യാർഥികൾക്ക് നഷ്ടമാകരുതെന്ന തോന്നലാണ് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ അധികൃതരെ ഇത്തരമൊരു ആശയത്തിലേക്ക് നയിച്ചത്.

അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടത്തിയത്. നാമനിർദേശവും പ്രചാരണവും വോട്ടെടുപ്പുമെല്ലാം ഓൺലൈനായി നടത്തി. സ്കൂൾ ലീഡർമാരടക്കമുള്ളവരെ തിരഞ്ഞെടുത്തു. അധ്യാപകർക്ക് പകരം വിജയികൾക്ക് ബാഡ്ജ് അണിയിച്ചതാകട്ടെ അവരുടെ അമ്മമാരും. മൂന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളാണ് ഓൺലൈൻ തിരഞ്ഞെടുപ്പിൽ പങ്കെടുത്തത്. 

MORE IN KERALA
SHOW MORE
Loading...
Loading...