കുട്ടികള്‍ കൂട്ടം തെറ്റിപ്പോയി; ഒടുവിൽ സുരക്ഷിത കരങ്ങളിലേക്ക്; നൊമ്പര കാഴ്ചകൾ

flight-child-01
SHARE

കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ കൂട്ടം തെറ്റി പോയതും ഉറ്റവരെ തിരഞ്ഞുപിടിക്കാന്‍ നടത്തിയ ശ്രമങ്ങളുമെല്ലാം രക്ഷാപ്രവര്‍ത്തനത്തിനിടെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകളായി. മൂന്ന് വയസുകാരന്‍ എടപ്പാള്‍ സ്വദേശി മുഹമ്മദ് റിസ്വിന്റെ ഉമ്മയെ കണ്ടെത്താന്‍ എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ അര്‍ധരാത്രി നടത്തിയ ശ്രമം വിജയിച്ചതും രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശ്വാസം പകര്‍ന്നു.

പരുക്കുകളൊന്നും ഇല്ലാതെ അത്ഭുതകരമായി മുഹമ്മദ് റിസ്വിന്‍ രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഉമ്മയെ കാണാതെ അല്‍പനേരം പരിഭ്രമിച്ചെങ്കിലും എംഎല്‍എ മനോരമ ന്യൂസിലൂടെ നടത്തിയ ഇടപെടല്‍ ഫലം കണ്ടു. ബന്ധുക്കള്‍ റിസ്വിനെ തേടി അര്‍ധരാത്രിതന്നെയെത്തി. ദുബായിലുള്ള ഉപ്പ ഷൗക്കത്തിനെ വിഡിയോ കോളില്‍ നേരിട്ട് കണ്ടു. 

ഉടുവില്‍ ബന്ധുക്കള്‍ക്കൊപ്പം റിസ്വാന്‍ വീട്ടിലേക്ക് മടങ്ങി. ഉമ്മ നദീറയെ പരുക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്കാണ് രക്ഷാപ്രവര്‍ത്തകര്‍ കൊണ്ടുപോയത്. റിസ്വിനെ എത്തിച്ചതാകട്ടെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലേക്കും. 

MORE IN KERALA
SHOW MORE
Loading...
Loading...