ഭാര്യയെ വെട്ടിക്കൊന്ന് അതിഥിത്തൊഴിലാളി ആത്മഹത്യ ചെയ്തു; അന്വേഷണം

murder-perumbavoor
SHARE

പെരുമ്പാവൂർ ഒടയ്ക്കാലിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം  അതിഥിത്തൊഴിലാളി ആത്മഹത്യ ചെയ്തു. ഒഡീഷക്കാരായ വിഷ്ണു കാരത്ത് പ്രതാൻ ഭാര്യ സിലക്കാന എന്നിവരാണ് മരിച്ചത്. സംഭവത്തിൽ കുറുപ്പുംപടി പൊലീസ് അന്വേഷണമാരംഭിച്ചു.

നൂലേലി പള്ളിപ്പടിക്ക് സമീപം വാടകയക്ക് താമസിക്കുന്ന ഒഡീഷ സ്വദേശി വിഷ്ണുകാരത് പ്രതാനാണ് ഭാര്യ സിൽക്കാനയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മുറിയിൽ തൂങ്ങിമരിച്ചത്. സമീപത്തെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളാണ് ഇരുവരും. വീടിനടുത്തുള്ള ടാപ്പിൽ രാവിലെ വെള്ളം എടുക്കാൻ വരാത്തതിനെ തുടർന്ന് വിളിക്കാനെത്തിയ അയൽവാസിയാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് വീട്ടുടമസ്ഥനെ വിവരം അറിയിച്ചു. ആദ്യം കണ്ടത് വിഷ്ണുവിന്റെ മൃതദേഹമാണ് . തുടർന്ന് നടത്തിയ പരിശോധനയിലാണ് വെട്ടേറ്റ നിലയിൽ ഭാര്യയുടെ മൃതദേഹം കണ്ടത്. ഇവരുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിറ്റുണ്ട്.

ഇരുവരും തമ്മിൽ കലഹം പതിവായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. ഒരു മാസം മുൻപാണ് പള്ളിപ്പടിയിലെ പ്ലൈവുഡ് കമ്പനിയിൽ ജോലിക്ക് കയറിയത്. മൃതദേഹങ്ങൾ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. 

MORE IN KERALA
SHOW MORE
Loading...
Loading...