കോവിഡും തോറ്റുപോയി; ഓടിയെത്തി മലപ്പുറം; കേരളം നെഞ്ചടക്കും ഈ കരുതൽ

kondotty-karipur-airport-ac
SHARE

ദുരന്തമുഖത്ത് ജാതിയും മതവും മലയാളികൾക്ക്  ജാതിയും മതവും ഒന്നും ഒരു തടസ്സമാവില്ല എന്ന് വീണ്ടും തെളിയിക്കുയാണ് കരിപ്പൂര്‍ വിമാനപകടം. പ്രളയകാലത്തെ ചേർത്തുപിടിക്കലുകൾ പോലെ കർമരംഗത്തേക്കിറങ്ങിയ ഒരുകൂട്ടം ആളുകളാണ് വലിയൊരു ദുരന്തം ആകുമായിരുന്ന കരിപ്പൂർ വിമാന ദുരന്തത്തിന്റെ ആഘോതം തടഞ്ഞു നിർത്തിയത്.

 കൊണ്ടോട്ടിയും വിമാനത്താവളവുമടങ്ങുന്ന പ്രദേശം കണ്ടെയിന്മെൻ്റ് സോണിലാണ്. രാത്രിയും മഴയും ഒന്നും വകവെയ്കാതെയാണ് വലിയൊരു ശബ്ദം കേട്ടപ്പോൾ അവർ ഓടിയെത്തിയത്. വന്ദേഭാരത് മിഷന്റെ ഭാഗമായി വന്ന ആളുകളാണ്. പലർക്കും രോഗബാധ ഉണ്ടായിരുന്നിരിക്കണം. അതൊന്നും അവർ കണക്കിലെടുത്തില്ല. അവർ ഓടിയെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും കുഞ്ഞുങ്ങളെ മാതാപിതാക്കളെ ഏൽപ്പിക്കാനും അവർ മുൻപന്തിയിൽ നിന്നു. വിമാനത്തിന്റെ പൊട്ടിത്തെറി ഒഴിവാക്കി സ്വന്തം ജീവൻ പണയം വെച്ച് വിമാനം കഴിയുന്നത്ര സുരക്ഷിതമായി നിലത്തിറക്കിയ പൈലറ്റ് ദീപക് വസന്ത് സാഠേയാണ്.

മംഗലാപുരം എയർപോർട്ടിൽ 10 വർഷം മുൻപ് നടന്നത് ഇതുപോലൊരു ദുരന്തമായിരുന്നു. ടേബിൾ ടോപ്പ് റൺവേ ദുരന്തം തന്നെയായിരുന്നു അതും. എന്നാൽ അവിടെ രക്ഷാപ്രവർത്തനം പൂർത്തിയാകാൻ ഒരുപാട് സമയമെടുത്തു. ഇവിടെ, ഇതിനോടകം എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റുകയും ബാഗേജുകൾ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്തു.

കരിപ്പൂരില്‍ ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പെട്ട് പൈലറ്റും സഹ പൈലറ്റും അടക്കം 19 പേര്‍ മരിച്ചു. വിമാനത്തില്‍ 174 മുതിര്‍ന്ന യാത്രക്കാരും 10 കുഞ്ഞുങ്ങളും അടക്കം 190 പേരാണ്.  ഉണ്ടായിരുന്നത്. വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി 35 അടി താഴ്ചയിലേക്ക് വീണ് പിളരുകയായിരുന്നു. പരുക്കേറ്റവരെ കോഴിക്കോട്ടെയും കൊണ്ടോട്ടിയിലേയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് കരിപ്പൂരിലിറങ്ങേണ്ട വിമാനങ്ങള്‍ കണ്ണൂരിലേക്ക് തിരിച്ചുവിട്ടു.

MORE IN KERALA
SHOW MORE
Loading...
Loading...