ആരോഗ്യപ്രവർത്തകരിൽ നിന്ന് കോവിഡ് പകരുമോ എന്ന ആശങ്കയോ?; വേണ്ടെന്ന് തകഴി പി.എച്ച്.സി

thakazhy-wb
SHARE

ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ആരോഗ്യപ്രവർത്തകരിൽ നിന്ന് കോവിഡ് രോഗം പകരുമോ എന്ന ആശങ്കയുണ്ടോ? ആലപ്പുഴ തകഴി പി.എച്ച്.സിയില്‍ അത് വേണ്ടതില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. സംസ്ഥാനത്തെ അദ്യത്തെ കോവിഡ് സേഫ് ആശുപത്രിയെന്ന പേരെടുക്കാന്‍ പ്രയത്നിക്കുകയാണ് ഈ പ്രാഥമിക ആരോഗ്യകേന്ദ്രം.

ഡോക്ടറും രോഗിയും തമ്മിൽ വായുസമ്പർക്കം ഉണ്ടാകാത്ത വിധത്തിൽ ഗ്ലാസിട്ട് കിയോസ്‌കുകൾ നിർമ്മിച്ചാണ് സമ്പര്‍ക്കം ഒഴിവാക്കുന്നത്.  ആശുപത്രിയില്‍ എത്തുന്ന രോഗികൾക്ക് ഫ്രണ്ട് ഓഫീസിൽ നിന്നും ആവശ്യമായ നിർദ്ദേശങ്ങൾ നൽകും. തുടർന്ന് പ്രത്യേക വഴികളിലൂടെ ഡോക്ടറെ കാണാൻ ഒ.പി യിലേക്ക് 

പ്രവേശിക്കാം. ഡോക്ടറും രോഗിയുമായി സംസാരിക്കുന്നതിനായി ഇരുവശത്തും മൈക്കും സ്പീക്കറുമുണ്ട്.  പരിശോധനയ്ക്കുശേഷം ഒ.പി ടിക്കറ്റിൽ മരുന്ന് എഴുതി കമ്പ്യൂട്ടര്‍ വഴി ഫാർമസിയിലേക്ക്

മൂന്നുമീറ്റർ അകലത്തിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പിലൂടെ മരുന്നെത്തുംആശുപത്രി ജീവനക്കാർ തമ്മിൽ സമ്പർക്കം ഉണ്ടാകാതിരിക്കാനായി ഓരോ വിഭാഗം ജീവനക്കാർക്കും അവരവരുടെ റൂമിലേക്ക് പോകുന്നതിനായി 

പ്രത്യേകവഴികളുണ്ട്. ഇങ്ങനെ ജീവനക്കാർ തമ്മിലുള്ള രോഗവ്യാപന സാധ്യതയും തടയാനാകുമെന്നാണ് പ്രതീക്ഷ

MORE IN KERALA
SHOW MORE
Loading...
Loading...