വിവരചോർച്ച തടയാൻ ക്യാപ്ച കോഡ്; സുരക്ഷ ശക്തമാക്കി കെഎസ്ഇബി

kseb-website-hacked-01
SHARE

വൈദ്യുതി ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി ബില്‍തുക നല്‍കുന്നതിന് ക്യാപ്ച കോഡ് ഏര്‍പ്പെടുത്തി. കെ.എസ്.ഇ.ബിയുടെ വെബ്‌സൈറ്റ് വഴി ഉപയോക്താക്കളുടെ വിവരം ചോരാതിരിക്കാനാണ് നടപടി. കൂടുതല്‍ സുരക്ഷ ഒരുക്കുന്നതുവരെ വൈദ്യുതി ബോര്‍ഡിന്റെ പ്രധാന വെബ്‌സൈറ്റില്‍ മുന്‍കാല ബില്ലുകള്‍ നോക്കാനുള്ള സംവിധാനം ഉണ്ടാകില്ല.

ക്യാപ്ചകോഡ് നമ്മളില്‍ പലരും ഉപയോഗിച്ചിട്ടുണ്ട്. ഈ സ്‌ക്രീനില്‍ കാണുന്നതുപോലെ അക്കങ്ങളും അക്ഷരങ്ങളും ചേര്‍ന്ന സുരക്ഷാ കോഡാണ് ക്യാപ്ച. വൈദ്യുതി ബോര്‍ഡിന്റെ ക്വിക് പേ എന്ന സംവിധാനത്തില്‍ കയറി കണ്‍സ്യൂമര്‍ നമ്പരോ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരോ നല്‍കിയാല്‍ മാത്രം ബില്‍ കാണാനാവില്ല. ഈ ക്യാപ്ച കോഡുകൂടി തിരിച്ചറിഞ്ഞ് എന്റര്‍ ചെയ്യണം. തുടര്‍ന്ന് ബില്ല് കാണാനും പണമടയ്ക്കാനും കഴിയും. ക്വിക് പേ സംവിധാനം വഴിയാണ് കെ. ഹാക്കേഴ്‌സ് എന്ന സംഘം ഉയോക്താക്കളുടെ ബില്‍ വിവരങ്ങള്‍ ചോര്‍ത്തിയത് എന്നാണ് വൈദ്യുതി ബോര്‍ഡ് ഐ.ടി സെല്ലിന്റെ അനുമാനം. പ്രധാന വെബ്‌സൈറ്റില്‍ മുന്‍കാല ബില്ലുകള്‍ കാണാന്‍ വ്യൂ യുവര്‍ എല്‍.ടി ബില്‍ എന്ന ഓപ്ഷന്‍ ഉണ്ടായിരുന്നു.

സുരക്ഷമുന്‍നിര്‍ത്തി ഈ സംവിധാനം തല്‍ക്കാലം നിര്‍വീര്യമായി തുടരും. വണ്‍ ടൈം പാസ് വേഡ് അഥവാ ഒ.ടി.പി ഏര്‍പ്പെടുത്താന്‍ ആലോചിച്ചിരുന്നു. എന്നാല്‍ പല മൊബൈല്‍ സേവന ദാതാക്കളുടെ ഉള്‍പ്പടെ ഒരേ നമ്പരില്‍ ഒട്ടേറെ വൈദ്യുതി കണക്ഷനുകള്‍ ഉള്ളതിനാല്‍ ഒ.ടി.പി സംവിധാനം പ്രായോഗികമാകില്ലെന്നാണ് വിലയിരുത്തിയത്. വൈദ്യുതി ബോര്‍ഡ് വെബ്‌സൈറ്റില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഇനിയും കൂട്ടുമെന്ന് അധികൃതര്‍ പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...