ആരോഗ്യപ്രവർത്തകർക്ക് ഓണസമ്മാനം; സുനുവിന്റെ സ്വന്തം പച്ചക്കറികൾ

coronakrishi-05
SHARE

കോവിഡിനെതിരെ രാപ്പകലില്ലാതെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോട്ടയത്ത് ഒരാള്‍ ഓണസമ്മാനം ഒരുക്കുന്നുണ്ട്. പണ്ടവും പണവുമായിട്ടല്ല സ്വപ്രയത്നത്താല്‍ വിളയിച്ചെടുത്ത നല്ല നാടന്‍ പച്ചക്കറി നല്‍കാനാണ് തീരുമാനം. ആ നല്ല മനസിന്‍റെ ഉടമയെ പരിചയപ്പെടുത്തുകയാണ് മനോരമ ന്യൂസ്. 

ഇലഞ്ഞി സ്വദേശി സുനു വിജയന്‍. വെളിയന്നൂര്‍ താമരക്കാടാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കായുള്ള കൊറോണ തോട്ടം സുനു സജ്ജമാക്കിയത്.  ലോക്ഡൗണ്‍ കാലത്തെ വെറുതെയിരുപ്പാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കായി കൃഷിയെന്ന ആശയത്തിലേക്ക് നയിച്ചത്. 

വാഴ, കപ്പ, ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ് അങ്ങനെ കിട്ടാവുന്ന എല്ലാ വിത്തുകളും സംഘടിപ്പിച്ച് മൂന്ന് മാസം മുന്‍പ് കൃഷി തുടങ്ങി. ചില്ലറ കഷ്ടപ്പാടായിരുന്നില്ല. പ്രദേശമത്രയും പാറയായിരുന്നു. സമീപ പ്രദേശങ്ങളില്‍ നിന്ന് മണ്ണ് ചുമനെത്തിച്ചാണ് കൃഷിയിടം ഒരുക്കിയത്. കൃഷിക്കാവശ്യമായ വെള്ളമെത്തിക്കാനും ഏറെ കഷ്ടപ്പെട്ടു.

ജില്ലയിലെ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി ഈ പച്ചക്കറികള്‍ മതിയാകില്ലെന്ന് അറിയാം. വെളിയന്നൂര്‍ പഞ്ചായത്തിലുള്ളവര്‍ക്കെങ്കിലും എത്തിക്കുകയാണ് സുനുവിന്‍റെ ലക്ഷ്യം. പ്രവാസിയായിരുന്ന സുനു പ്ലാസ്റ്റിക് നിര്‍മാര്‍ജനവും ബോധവത്കരണവുമൊക്കെയായി കുറച്ചുകാലമായി നാട്ടിലുണ്ട്. ആ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നന്മയുടെ ഈ കൃഷിപാഠം കൂടി.

MORE IN KERALA
SHOW MORE
Loading...
Loading...