സംഭരണവും ന്യായവിലയുമില്ല; വട്ടവടയിലെ കർഷകർക്ക് ദുരിതം

vattavadaveg-06
SHARE

ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറികള്‍ സംഭരിക്കാത്തതും  ന്യായ വില ലഭിക്കാത്തതും ഇടുക്കി വട്ടവടയിലെ  കര്‍ഷകരെ പ്രതിസന്ധിയിലാക്കി,  ഏക്കറ് കണക്കിന് കാബേജും, ക്യാരറ്റും വിളവെടുക്കാതെ നശിക്കുകയാണ്. വട്ടവടയിലെ പച്ചക്കറി സംഭരിക്കാന്‍ നടപടിയെടുക്കുമെന്ന കൃഷിമന്ത്രിയുടെ  പ്രഖ്യാപനവും നടപ്പിലായില്ല 

വട്ടവടയിലെ   കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പതിനായിരക്കണക്കിന് ടണ്‍ പച്ചക്കറിയില്‍ ചെറിയൊരളവ് മാത്രമാണ് ഹോര്‍ട്ടകോര്‍പ്പ് സംഭരിക്കുന്നത്. 

കോവിഡ് പ്രതിസന്ധിക്കിടെ വിളകള്‍ക്ക് ന്യായവിലയില്ല. വിളവെടുപ്പ് സമയത്ത് ഹോര്‍ട്ട്‌കോര്‍പ്പ് വേണ്ട രീതിയില്‍ പച്ചക്കറി സംഭരിക്കുന്നുമില്ല. അതുകൊണ്ട്  വിളവെടുക്കാതെ പച്ചക്കറികള്‍ പാടത്ത് കിടന്ന് നശിക്കുകയാണ്. പച്ചക്കറി സംഭരിക്കാത്ത ഹോര്‍ട്ടി കോര്‍പ്പിന്റെ നടപടിയില്‍ പ്രതിക്ഷേധിച്ച  കര്‍ഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.  പ്രശ്നപരിഹാരത്തിന് മാത്രം ആരുമെത്തിയില്ല.

വട്ടവടയിലെ പച്ചക്കറി മുഴുവനായും ഹോര്‍ട്ടി കോര്‍പ്പ് സംഭരിക്കുമെന്ന് കഴിഞ്ഞ ഓണക്കാലത്ത് കൃഷി  മന്ത്രി നേരിട്ടെത്തി  പ്രഖ്യാപിച്ച് പോയതാണെങ്കിലും  ഇതുവരെ നടപ്പിലായിട്ടില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിക്കുന്ന വട്ടവടയിലെ കര്‍ഷക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് നടപടിവേണമെന്നാണ്  കര്‍ഷകരുടെ ആവശ്യം.

MORE IN KERALA
SHOW MORE
Loading...
Loading...