നിലമ്പൂർ-നഞ്ചൻകോഡ് റയിൽപാത; പുതിയ റിപ്പോർട്ട് തയാറാക്കും

najankodesurvay-02
SHARE

നിലമ്പൂര്‍–നഞ്ചന്‍കോഡ് റയില്‍പാതയ്ക്ക് പുതിയ ഡീറ്റെയ്ല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ കേരള റയില്‍വേ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്മെന്റ് കോര്‍പറേഷനെ ചുമതലപ്പെടുത്തിയതായി കേന്ദ്ര റയില്‍വേ മന്ത്രാലയം. രാഹുല്‍ഗാന്ധി എം.പിക്ക് കേന്ദ്ര റയില്‍വേ സഹമന്ത്രി സുരേഷ് അങ്കഡി കൈമാറിയ കത്തിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. 

നിലമ്പൂര്‍– നഞ്ചന്‍കോഡ് റയില്‍പ്പാതയുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ നേരത്തെ ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷനെ ചുമതലപ്പെടുത്തെയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഫണ്ടനുവദിക്കാത്തതുകൊണ്ട് പൂര്‍ത്തിയായില്ല. റയില്‍പ്പാതയെക്കുറിച്ചുളള രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റിലെ ചോദ്യത്തിന് മറുപടിയായാണ് കെ.ആര്‍.ഇ.ഡി.സിയെ ചുമതലപ്പെടുത്തിയതായുളള മറുപടി ലഭിച്ചത്. തുടര്‍നടപടികളും ഭൂമി ഏറ്റെടുപ്പും അതിവേഗം പൂര്‍ത്തിയാക്കാന്‍ കര്‍ണാടക ....കേരള ചീഫ് സെക്രട്ടറിമാരുടെ ചര്‍ച്ചകള്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്. 

നിലമ്പൂര്‍ മുതല്‍ നഞ്ചന്‍കോഡ് വരേയുളള ദൂരം 236 കിലോമീറ്റര്‍ എന്ന മുന്‍കാലങ്ങളിലെ സര്‍വേ റിപ്പോര്‍ട്ടുകളെ തളളിക്കൊണ്ട് 156 കിലോമീറ്റര്‍കൊണ്ട് നിലമ്പൂരില്‍ നിന്ന് നഞ്ചന്‍കോട് വരെ എത്താമെന്നാണ്  ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട്. കല്‍പറ്റ വഴിയാണങ്കില്‍ 20 കിലോമീറ്റര്‍ കൂടി അധികം വേണം. കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലേക്കുളള യാത്രക്കാര്‍ക്ക് അഞ്ചു മണിക്കൂറെങ്കിലും ലാഭിക്കാനാകും. കൊങ്കണ്‍പാതക്ക് സമാന്തരപാളമായും ഉപയോഗിക്കാനാവും. 

MORE IN KERALA
SHOW MORE
Loading...
Loading...