മഴയെ നേരിടാൻ വയനാട്ടിൽ ഇക്കുറി കൂടുതൽ മുൻകരുതൽ

rainprecaution-06
SHARE

മുൻ വർഷങ്ങളിലെ മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ വയനാട്ടിൽ കൂടുതൽ കരുതൽ. പുത്തുമല ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ മഴ അളവ് രേഖപ്പെടുത്താൻ കൂടുതൽ സംവിധാനങ്ങൾ ഒരുക്കി. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം ജില്ലയിൽ ഏത്തിയിട്ടുണ്ട്. 

കഴിഞ്ഞ രണ്ടു വർഷവും ജൂൺ ജൂലൈ മാസങ്ങളിൽ മഴക്കുറവ് നേരിട്ട ജില്ലയിൽ ഓഗസ്റ്റിൽ പേമാരിയായിരുന്നു. ഇക്കുറിയും ജൂൺ  ജൂലൈ മാസങ്ങളിൽ കഴിഞ്ഞ വർഷത്തെ അവസ്ഥയാണ്. എൻ ഡി ആർ എഫിന്റെ 33 പേരടങ്ങിയ സംഘം ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മഴയുടെ അളവുകൾ മനസിലാക്കാൻ ഇക്കുറി കൂടുതൽ സംവിധാനങ്ങൾ ഒരുക്കി. 

മേപ്പാടി പൊഴുതന എന്നിവിടങ്ങളിലെ  എസ്റ്റേറ്റുകളിൽ സ്ഥാപിച്ച  മഴ മാപിനികളിൽ നിന്നും വിവരങ്ങൾ ജില്ലാ കൺട്രോൾ റൂമിൽ ലഭ്യമാകും. 

കഴിഞ്ഞ വർഷം ഒരു ഘട്ടത്തിൽ ഇരുപത്തയ്യായിരം ആളുകളെങ്കിലും ദുരിതാശ്വാസ ക്യാപുകളിൽ എത്തിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ച സ്ഥാപനങ്ങൾ ഒന്നും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ആക്കിയിട്ടില്ല. നാല് തരത്തിലുള്ള ക്യാമ്പുകളാണ്  ഒരുക്കിയത്. നേരത്തെ താലൂക്ക് തലങ്ങളിൽ മാത്രമായിരുന്നു കൺട്രോൾ റൂമുകളെങ്കിലും ഇക്കുറി എല്ലാ പഞ്ചായത്തുകളിലും ഈ സൗകര്യ ഏർപ്പെടുത്തിയിട്ടുണ്ട്.  

MORE IN KERALA
SHOW MORE
Loading...
Loading...