കോവിഡിനെ ഭയക്കേണ്ട; വിനോദ സംവിധാനങ്ങളുമായി കരുനാഗപ്പള്ളി

covidentertainment-06
SHARE

കോവിഡിനെ ഭൂരിഭാഗം ആളുകള്‍ക്കും ഭയമാണ്. ചികില്‍സയിലുള്ളവര്‍ അനുവഭിക്കുന്ന മാനസിക ‌സംഘര്‍ഷം വളരെ വലതും. പക്ഷേ കൊല്ലം കരുനാഗപ്പള്ളിലെ കോവിഡ് പ്രാഥമിക ചികില്‍സ കേന്ദ്രങ്ങളിലുള്ളവര്‍ക്ക് ഇതൊന്നും ഒരു പ്രശ്നമേയല്ല. 

ക്ലബോ വായനശാലയോ അല്ല. കരുനാഗപ്പള്ളിയിലെ ഒരു കോവിഡ് പ്രാഥമിക ചികില്‍സാ കേന്ദ്രമാണ്. ക്യാരംസ്, ചെസ്, പത്രം, പുസ്തകങ്ങള്‍, ടി.വി, റേഡിയോ തുടങ്ങി വിനോദത്തിനായി ഒട്ടേറെ സംവിധാനങ്ങളുണ്ട്. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെതാണ് ആശയം. രോഗികള്‍ക്കായി സംഗീത പരിപാടികളും ,ബോധവൽക്കരണ ക്ലാസുകളും, യോഗാ പരിശീലനവും ഓണ്‍ലൈനായി നല്‍കാനും പദ്ധതിയുണ്ട്. 

MORE IN KERALA
SHOW MORE
Loading...
Loading...