മീൻപിടുത്ത ബോട്ടുകൾക്ക് ഭീഷണി; കപ്പൽപ്പാതയ്ക്കെതിരെ പ്രതിഷേധം

fisherman-protest
SHARE

കൊച്ചി തീരത്തെ ബന്ധപ്പെടുത്തി പുതുതായി പ്രാബല്യത്തില്‍ വന്ന കപ്പല്‍പ്പാതയ്ക്കെതിരെ മല്‍സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിഷേധം ശക്തം. കേരള തീരത്ത്, വര്‍ക്കലയില്‍ നിന്ന് 68 കിലോമീറ്റര്‍ പടി‍ഞ്ഞാറ് മാറിയാണ് പുതിയ പാത. മീന്‍പിടുത്ത ബോട്ടുകള്‍ക്ക് ഇത് കടുത്ത ഭീഷണിയാകുമെന്നാണ് ആശങ്ക. 

ഒന്‍പത് വര്‍ഷത്തിനിടെ കേരള തീരത്ത് മീന്‍പിടുത്തക്കാരുടെ ബോട്ടുകളില്‍ കപ്പിലിടിച്ചുണ്ടായ അപകടങ്ങളില്‍ മരിച്ചത് 11 പേര്‍. ഏറ്റവുമധികം അപകടങ്ങള്‍ കൊച്ചി, മുനമ്പം,ചേറ്റുവാക്ക് തുടങ്ങിയ പ്രദേശങ്ങളില്‍. ഇതിന് പുറമെ കേരള തീരത്ത് ഏറ്റവും മല്‍സ്യസമ്യദ്ധിയുള്ള കൊല്ലം പരപ്പിനെ കീറിമുറിച്ചാണ് ഈ കപ്പല്‍പാത കടന്നുപോകുന്നതും. അതുകൊണ്ട് തന്നെ മീന്‍പിടുത്തബോട്ടുകളില്‍ കപ്പലിടിക്കാനുള്ള സാധ്യതയേറും. ഇക്കാര്യങ്ങള്‍ പരിഗണിച്ച് പുതിയപാത തീരത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറേക്ക് മാറ്റണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പരിഗണിക്കാന്‍ കേന്ദ്രം തയാറാകുന്നില്ലെന്നാണ് ആരോപണം. 

കൊച്ചി പോര്‍ട്ട് ട്രസ്റ്റിന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ മല്‍സ്യഫെഡ് ചെയര്‍മാന്‍ പി.പി.ചിത്തരഞ്ജന്‍, ഹൈബി ഈഡന്‍‍ എംപി, മല്‍സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പ്രതിഷേധം. 

MORE IN KERALA
SHOW MORE
Loading...
Loading...