കോവിഡിനിടെ ആലുവയിലേക്ക് ചുവടുമാറ്റി മന്ത്രി: കാരണം ഇതാണ്: വിഡിയോ

sunilkumarguest-03
SHARE

കഴിഞ്ഞ അഞ്ചുമാസത്തോളമായി കൃഷി മന്ത്രി വിഎസ് സുനില്‍കുമാറിന്‍റെ വീട് ആലുവ ഗസ്റ്റ് ഹൗസാണ്. എറണാകുളം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഏറ്റെടുത്തതോടെയാണ് സുനില്‍കുമാര്‍ താമസം ആലുവ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്. കോവിഡ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കുടുംബാംഗങ്ങളുടെ കൂടി സുരക്ഷയെ കരുതിയായിരുന്നു ആലുവയ്ക്ക് മാറാനുള്ള തീരുമാനം. 

ആലുവ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ അതിഥിയല്ല ഗൃഹനാഥനാണ് ഇപ്പോള്‍ മന്ത്രി വിഎസ് സുനില്‍കുമാര്‍. കൃഷിയും പൊതു കാര്യങ്ങളുമൊക്കെയായി മന്ത്രി സജീവമാണിവിടെ. കൊച്ചി നഗരത്തില്‍ സര്‍ക്കാരിന് ഗസ്റ്റ് ഹൗസുണ്ടായിട്ടും മന്ത്രി സുനില്‍കുമാര്‍ ആലുവ തിരഞ്ഞെടുത്തതിനും കാരണമുണ്ട്.

പുലര്‍ച്ചെ നെല്ലിക്കാ നീരില്‍ മഞ്ഞള്‍പൊടി ചാലിച്ച പാനീയം കുടിച്ചാണ് മന്ത്രിയുടെ ദിവസം തുടങ്ങുന്നത്. കുറച്ച് നേരം പത്രവായന. ഇടയ്ക്ക് പെരിയാറിനെ കണ്‍നിറയെ കാണും. പിന്നെ ഗസ്റ്റ് ഹൗസ് വളപ്പിലെ പച്ചക്കറി തോട്ടത്തിലേക്ക്. താമസം ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയ സമയത്ത് കൃഷിമന്ത്രി തന്നെ മുന്‍കൈയ്യെടുത്താണ് കാടുപിടിച്ചു കിടന്ന വളപ്പില്‍ കൃഷിയിറക്കിയത്. കോവിഡ് കാലം നീണ്ടതോടെ കപ്പയും വെണ്ടയും മുളകുമൊക്കെ വിളവെടുപ്പിന് പാകമായി.

മന്ത്രിസഭയിലെ ചെറുപ്പക്കാരനാണെങ്കിലും പ്രമേഹം അടക്കം ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ മന്ത്രിക്കുണ്ട്. ഇതെല്ലാം അവഗണിച്ചാണ് സുനില്‍കുമാര്‍ കോവിഡിനെതിരെ മുന്നില്‍ നിന്ന് പൊരുതുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...