നിയന്ത്രണങ്ങൾ ലംഘിച്ച് അതിഥി തൊഴിലാളികൾ: വലഞ്ഞ് അധികൃതർ: ആശങ്ക

migrantlabour-03
SHARE

കോവിഡ് ജാഗ്രതാ സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാതെ അതിഥി തൊഴിലാളികള്‍ തിരിച്ചെത്തുന്നത് എറണാകുളം ജില്ലയില്‍ രോഗവ്യാപന ഭീഷണി സൃഷ്ടിക്കുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികള്‍ ക്വാറന്‍റീന്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങുന്നതും വെല്ലുവിളിയാണ്.

  

നൂറു കണക്കിന് അതിഥി തൊഴിലാളികളാണ് വിമാനത്തിലും ചരക്ക് ലോറികളിലുമായി ദിവസവും എറണാകുളം ജില്ലയിലേക്ക് എത്തുന്നത്. ഇങ്ങനെ എത്തുന്ന തൊഴിലാളികളുടെ വിശദാംശങ്ങള്‍ പലപ്പോഴും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലഭ്യമാകുന്നില്ല. ഇവര്‍ വലിയ ക്യാംപുകളിലേക്ക് എത്തുകയും ക്വാറന്‍റീനില്‍ കഴിയാതെ വരുകയും ചെയ്യുന്നതോടെ ഈ മേഖലകളില്‍ രോഗവ്യാപന ഭീഷണി ശക്തമാകുന്നു. 

കടങ്ങല്ലൂര്‍ പഞ്ചായത്തില്‍ ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം എത്തിയ അതിഥി തൊഴിലാളി ക്വാറന്‍റീന്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങി നടന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. നാട്ടുകാരുടെ പരാതിയുടെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരും പൊലീസും എത്തി ഇവരെ വീട്ടിലാക്കി ഗേറ്റ് പൂട്ടുകയായിരുന്നു

പ്രളയക്കെടുതിയിലായ അസം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികള്‍ വ്യാപകമായി കേരളത്തിലേക്ക് എത്തുന്നുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...