'അപ്രായോഗികം'; ദേശീയ വിദ്യാഭ്യാസ നയത്തെ എതിര്‍ത്ത് സംഘടനകൾ

policyteachers-03
SHARE

ദേശീയ വിദ്യാഭ്യാസ നയത്തെ എതിര്‍ത്ത് സംസ്ഥാനത്തെ ഇടത്, വലത് അധ്യാപക സംഘടനകള്‍. ദേശീയ വിദ്യാഭ്യാസ നയം അപ്രായോഗികവും കേന്ദ്രീകൃതവുമാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. സംവരണവും സാമൂഹിക നീതിയും അട്ടിമറിക്കപ്പെടുകയാണെന്നും അധ്യാപകര്‍ പറയുന്നു. 

ഗവേഷണ സര്‍വകലാശാലകള്‍, പഠന സര്‍വകലാശാലകള്‍ കോളജുകള്‍ എന്നിങ്ങനെ മൂന്ന് തരം സ്ഥപനങ്ങളാണ്പുതിയ വിദ്യാഭ്യാസ നയത്തിലൂടെ നിലവില്‍വരിക. 5000 മുതല‍ 25000  വരെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന വന്‍ സര്‍വകലാശാലകള്‍ കൂടുതലും സ്ഥാപിക്കുക സ്വകാര്യമേഖലയാവും. ഇതോടെ ഇപ്പോഴുള്ള സംവരണം മുതല്‍ പ്രത്യേക പരിഗണനവരെയുള്ള സാമൂഹിക നീതീ മാനദണ്ഡങ്ങള്‍ അട്ടിമറിക്കപ്പെടുമെന്ന ആശങ്കയാണ് അധ്യാപകര്‍ മുന്നോട്ട് വെക്കുന്നത്. കനത്ത ഫീസും കൂടിയായാല്‍ ഒരുവലിയ വിഭാഗം വിദ്യാര്‍ഥികള്‍ക്ക്  ഇത്തരം മുന്തിയ സര്‍വകലാശാലകളില്‍ പ്രവേശനം നേടാനാകാതെ വരും.

കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും സ്വയംഭരണം എന്നതാണ് പുതിയ നയത്തിന്‍റെ കാതല്‍. എന്നാല്‍ യുജിസിയും AICTEയും എല്ലാം ഒരുമിച്ചുചേരുന്ന കൂടുതല്‍കേന്ദ്രീകൃതമായ സംവിധാനം അപകടംചെയ്യുമെന്ന അഭിപ്രായവും അധ്യാപക സംഘടനകള്‍ മുന്നോട്ട്്്്വെക്കുന്നു. മതനിരപേക്ഷത, ഭരണഘടനാമൂല്യങ്ങള്‍ എന്നിവയില്‍ ഊന്നല്‍ നല്‍കുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്. 

പലനിര്‍ദേശങ്ങള്‍ക്കും വ്യക്തതയുല്ലെന്നും ഉന്നതവിദ്യാഭ്യാസ രംഗത്തുനിന്ന് പൊതുമേഖല പൂര്‍ണമായി പടിയിറങ്ങുകയാണെന്നും ഉള്ളമുശങ്കയും ഉയര്‍ന്നിട്ടുണ്ട്.  

MORE IN KERALA
SHOW MORE
Loading...
Loading...