‘ആർഎസ്എസ് ഹൃദയത്തുടിപ്പുള്ള എംഎൽഎമാരോ ഇവർ’; വോട്ടുകണക്കുമായി മറുപടി

kodi-sabari-post
SHARE

കോടിയേരിയുടെ ലേഖനം കേരള രാഷ്ട്രീയത്തിൽ വലിയ ചരച്ചകൾക്കാണ് ഇന്ന് സാക്ഷ്യം വഹിക്കുന്നത്. ആർഎസ്എസ് ബിജെപി ബന്ധങ്ങളുടെ പേരിൽ സിപിഎമ്മും കോൺഗ്രസും തുറന്നപോരിലേക്കാണ് കടക്കുന്നത്. രമേശ് ചെന്നിത്തലയെ ഉന്നമിട്ട് കോടിയേരി നടത്തിയ ആക്ഷേപം തിരിച്ചും അതേ ഭാഷയിൽ കോൺഗ്രസ് നേതാക്കളും ഉന്നയിച്ചു. ഇക്കൂട്ടത്തിൽ വോട്ടുകണക്കിൽ ചെന്നിത്തലയെ കൊട്ടിയ കോടിയേരിക്ക് അതേ നാണയത്തിൽ തന്നെ കെ.എസ് ശബരീനാഥൻ തിരിച്ചടിച്ചു. 

‘2016ൽ നിയമസഭയിലേക്ക് ഹരിപ്പാട്ട്‌ മത്സരിച്ചപ്പോൾ ചെന്നിത്തലയ്ക്ക് കിട്ടിയ വോട്ടിനേക്കാൾ 14,535 വോട്ട് 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതേമണ്ഡലത്തിൽ കോൺഗ്രസിന് കുറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി അശ്വിനി രാജിന് കിട്ടിയതിനേക്കാൾ 13,253 വോട്ട് ബിജെപിക്ക് അധികമായി കിട്ടുകയും ചെയ്തു. ഇത് വിരൽചൂണ്ടുന്നത് ആർഎസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തല എന്നായിരുന്നു കോടിയേരിയുടെ കണക്ക് പറഞ്ഞുള്ള ആക്ഷേപം.ഇതിന് കായംകുളം, കരുനാഗപ്പള്ളി, ചിറയിൻകീഴ്, ആറ്റിങ്ങൽ എന്നീ സ്ഥലങ്ങളിലെ വോട്ടുകണക്ക് വ്യക്തമാക്കിയാണ് ശബരിനാഥൻ അതേ നാണയത്തിൽ സിപിഎമ്മിനെ തിരിച്ചടിക്കുന്നത്. 

ശബരിനാഥൻ പറയുന്നത്: ‘ഇന്നത്തെ ദേശാഭിമാനി പത്രത്തിൽ ശ്രീ. കോടിയേരി ബാലകൃഷ്ണന്റെ ലേഖനം കണ്ടു. എഡിറ്റോറിയൽ പേജിലെ ലേഖനത്തിൽ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിനെ ആർഎസ്എസുകാരനായി ചിത്രീകരിക്കാനുള്ള ഒരു വ്യഗ്രത കാണാം. തന്റെ ഭാഗം ന്യായീകരിക്കാൻ വേണ്ടി ലോക്സഭാ തെരഞ്ഞെടുപ്പിലെ ചില കണക്കുകൾ അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്.

‘2016ൽ നിയമസഭയിലേക്ക് ഹരിപ്പാട്ട്‌ മത്സരിച്ചപ്പോൾ ചെന്നിത്തലയ്ക്ക് കിട്ടിയ വോട്ടിനേക്കാൾ 14,535 വോട്ട് 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതേമണ്ഡലത്തിൽ കോൺഗ്രസിന് കുറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി അശ്വിനി രാജിന് കിട്ടിയതിനേക്കാൾ 13,253 വോട്ട് ബിജെപിക്ക് അധികമായി കിട്ടുകയും ചെയ്തു. ഇത് വിരൽചൂണ്ടുന്നത് ആർഎസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തല എന്നതാണ്’

ശ്രീ കോടിയേരി ബാലകൃഷ്ണന്റെ ഈ ലോജിക്ക് അനുസരിച്ച് ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ ഹരിപ്പാടിനോട്‌ ചേർന്നുള്ള സമാന സ്വഭാവമുള്ള ഓണാട്ടുകര പ്രദേശത്തെ രണ്ടു നിയോജക മണ്ഡലങ്ങളിലെ വോട്ടിംഗ് പാറ്റേൺ ഞാൻ ചുവടെ ചേർക്കുന്നു:

കായംകുളം (U പ്രതിഭ MLA, CPM )

2016 നിയമസഭ LDF 72956, NDA 20000

2019 ലോകസഭ LDF 62370, NDA 31660

കരുനാഗപ്പള്ളി (R രാമചന്ദ്രൻ MLA, CPI)

2016 നിയമസഭ LDF 69902, NDA 19115

2019 ലോകസഭ LDF 58523, NDA 34111

ഈ അടിസ്ഥാനത്തിൽ കായംകുളത്ത് ലോക്സഭ തെരഞ്ഞെടുപ്പിൽ LDF ന് 10586 വോട്ടു കുറഞ്ഞപ്പോൾ NDAക്ക് 11660 വോട്ട് കൂടി. കരുനാഗപ്പള്ളിയിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ 11379 വോട്ട് LDFന് കുറഞ്ഞപ്പോൾ NDA ക്ക്‌ 14996 വോട്ടുകൂടി...പിന്നെ പറഞ്ഞു പോകുമ്പോൾ LDFന്റെ ശക്തി കേന്ദ്രങ്ങമായ ആറ്റിങ്ങൾ നിയമസഭ മണ്ഡലത്തിൽ നിങ്ങളുടെ 24216 വോട്ട് കുറഞ്ഞപ്പോൾ എൻഡിഎയ്ക്ക് 14787 വോട്ടു കൂടുതൽ കിട്ടി. അതേപോലെ ചിറയിൻകീഴിൽ17042 വോട്ട് LDFന് കുറഞ്ഞപ്പോൾ NDA ക്ക്‌ 13351 വോട്ടുകൾ കൂടി.

അങ്ങയുടെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ ‘ആർഎസ്എസ് ഹൃദയത്തുടിപ്പുള്ള’ ആളുകളാണോ കായംകുളം, കരുനാഗപ്പള്ളി, ചിറയിൻകീഴ്, ആറ്റിങ്ങലിൽ നിന്ന് വിജയിച്ച LDF MLA മാർ?? ഞാൻ എന്തായാലും അങ്ങനെ പറയില്ല.

പ്രതിപക്ഷം ഉന്നയിച്ച പ്രധാന ആരോപണങ്ങൾ (സ്പ്രിങ്ക്ളർ, ഇ-മൊബിലിറ്റി, സ്പേസ് പാർക്ക്‌ നിയമനം, പമ്പ മണലൂറ്റ്, BevQ, ശബരിമല വിമാനത്താവളം,പാലത്തായി etc) എന്നിവയ്ക്ക് വ്യക്തമായ മറുപടി നൽകുവാൻ ഇതുവരെ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. ഈ വിഷയത്തിൽ നിങ്ങളുടെ ഇടയിൽ തന്നെ അഭിപ്രായ ഭിന്നത ഉണ്ട് എന്നുള്ളത് CITU നേതാവായ ശ്രീ ആനത്തലവട്ടം ആനന്ദൻ e-മൊബിലിറ്റി വിഷയത്തിൽ ചാനലിൽ പറഞ്ഞ അഭിപ്രായത്തിൽ നിന്ന് വ്യക്തമാണ്. പാർട്ടിയുടെ stated നിലപാടുകൾക്കെതിരെ നിങ്ങളുടെ ഭരണസംവിധാനം തിരിയുമ്പോൾ തിരുത്തൽ ശക്തിയായിട്ടാണ് പാർട്ടി പ്രവർത്തിക്കേണ്ടത്. ആ തിരുത്തലുകൾ നടത്താതെ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുവാൻ ദുഷ്പ്രചരണങ്ങളുമായി പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷത്തെയും ആക്രമിക്കാൻ വരുന്നതിൽ ഒരു കാര്യവുമില്ല.

MORE IN KERALA
SHOW MORE
Loading...
Loading...