ഓരോ വീട്ടിലും കുടിവെള്ളം; ആദിവാസി കോളനിയുടെ ദാഹമകറ്റി രാഹുൽ

rahul-wayanad
SHARE

വർഷങ്ങളുടെ ദുരിതത്തിന് ശേഷം വീട്ടുമുറ്റത്ത് വെള്ളമെത്തിച്ച് രാഹുൽ ഗാന്ധി. വയനാട് വൈത്തിരി താലൂക്കിലെ കൂവലത്തോട് കോളനിയിലെ ആദിവാസി കുടുംബങ്ങൾക്കാണ് രാഹുൽ സഹായമെത്തിച്ചത്. 40 കുടുംബങ്ങളുടെ വീടിന് മുന്നിൽ പൈപ്പ് സ്ഥാപിച്ച് കുടിവെള്ളം എത്തിച്ചത്.രാഹുൽ വയനാട് എന്ന ഔദ്യോഗിക ട്വിറ്റർ പേജിലാണ് ഇക്കാര്യം പങ്കുവച്ചത്..

കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ചായിരുന്നു ഇവിടെയുള്ളവർ കുടിവെള്ളം ശേഖരിച്ചിരുന്നത്. മഴക്കാലത്ത് പ്രത്യേക സൗകര്യങ്ങളൊരുക്കി വെള്ളം ശേഖരിക്കാനും ഇവർ ശ്രമിച്ചിരുന്നു. കുടിവെള്ളത്തിനായുള്ള ഓട്ടം മനസിലാക്കിയ രാഹുൽ വിഷയത്തിൽ സജീവമായി ഇടപെടുകയായിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...