തൃശൂരിൽ 19 വാർഡുകൾ കൂടി കണ്ടെയ്ന്റമെന്റ് സോണുകളായി

covid-zones-01
SHARE

തൃശൂര്‍ ജില്ലയില്‍ പത്തൊന്‍പതു വാര്‍ഡുകള്‍ കൂടി കണ്ടെയ്്ന്‍മെന്റ് സോണുകളായി. ഇതോടെ, നിയന്ത്രണമുള്ള വാര്‍ഡുകളില്‍ ജില്ലയില്‍ 257 ആയി. ക്ലസ്റ്റുകളില്‍ നിന്നുള്ള സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം രൂക്ഷമായതാണ് കാരണം. കോവിഡ് പോസിറ്റീവായവരുടെ സമ്പര്‍ക്കപ്പട്ടിക നിരീക്ഷിച്ചാണ് വാര്‍ഡുകള്‍ തിരഞ്ഞെടുത്തത്. 

ഇരിങ്ങാലക്കുട നഗരസഭ, മുരിയാട്, താന്ന്യം, മാള പഞ്ചായത്തുകളില്‍ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്്ന്‍മെന്റ് സോണുകള്‍തന്നെയാണ്. തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ 349 പേരുടെ ആന്റിജന്‍ പരിശോധനയില്‍ എട്ടു പേര്‍ക്ക് രോഗമുള്ളതായി കണ്ടെത്തി. തഹസില്‍ദാര്‍ക്ക് കോവിഡ് വന്നതോടെ തലപ്പിള്ളി താലൂക്ക് ഓഫിസ് അടച്ചു. അന്‍പത്തിരണ്ടു ജീവനക്കാര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. വാടാനപ്പിള്ളി പൊലീസ് സ്റ്റേഷനിലെ 22 പേരും നിരീക്ഷണത്തിലാണ്. 

പൊലീസുകാരന് കോവിഡ് വന്നതാണ് കാരണം. പൊലീസുകാരന്റെ ഭാര്യയ്ക്കും കോവിഡുണ്ട്. ഭാര്യ ജോലി ചെയ്തിരുന്ന ബാങ്ക് അടച്ചു. ഇരിങ്ങാലക്കുട, പട്ടാമ്പി, ചാലക്കുടി ക്ലസ്റ്ററുകളില്‍ രോഗവ്യാപനമുണ്ട്. ചാലക്കുടി നഗരസഭയിലെ ശുചീകരണ തൊഴിലാളിക്ക് കോവിഡ് എങ്ങനെ വന്നുവെന്ന് ഇനിയും വ്യക്തമല്ല. നഗരസഭ ആസ്ഥാനത്തെ ഒട്ടേറെ പേര്‍ നിരീക്ഷണത്തില്‍ പോകേണ്ടി വരും. ജില്ലയില്‍ ഇതുവരെ 1397 േപര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍, 937 പേരുടേയും അസുഖം മാറി. 437 പേര്‍ നിലവില്‍ ചികില്‍സയില്‍ കഴിയുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...