‘ആർഎസ്എസ് ആസ്ഥാനത്തേക്ക്’ സ്ഥലം മാറ്റിയെന്ന് ബിനീഷ് കോടിയേരി; ട്രോൾ

bineesh-post-new
SHARE

സ്വർണ്ണക്കള്ളക്കടത്ത് പിടികൂടിയ കസ്റ്റംസ് കമ്മീഷണറേ ആർഎസ്എസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയെന്ന് ബിനീഷ് കോടിയേരി. നാഗ്പൂരിലേക്ക് സ്ഥലം മാറ്റി എന്നതിന് പകരം ആർഎസ്എസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റി എന്നാണ് ബിനീഷ് പ്രയോഗിച്ചത്. ഇതോടെ സോഷ്യല്‍‌ പേജുകളിൽ ട്രോളുകളും നിറയുകയാണ്. ആർഎസ്എസ് ആസ്ഥാനത്തേക്ക്് എങ്ങനെയാണ് കസ്റ്റംസ് കമ്മീഷണറെ സ്ഥലം മാറ്റുന്നതെന്ന് തിരിച്ച് ചോദിച്ച് ചിലർ രംഗത്തെത്തിയിട്ടുണ്ട്. 

ഇടതുബന്ധം ആരോപിച്ച് ബിജെപി നേതൃത്വം പ്രതിക്കൂട്ടിൽ നിർത്തിയ കസ്റ്റംസ് ജോയിൻ കമ്മിഷ്ണർ അനീഷ് പി.രാജനെയാണ് നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയത്. യുഎഇ കോണ്സുലേറ്റിലെ പ്രധാനികളിലേക്ക് അനേഷണം നീളുന്ന ഘട്ടത്തിലാണിത് എന്നതും ശ്രദ്ധേയം. സ്വർണ്ണക്കടത്ത് പുറത്തുവന്നതോടെ പ്രതിരോധത്തിലായ മുഖ്യമന്ത്രിയുടെ ഓഫീസിനെ സംരക്ഷിക്കാൻ കസ്റ്റസ് ഉദ്യോഗസ്ഥനായ അനീഷ് പി.രാജൻ ശ്രമിച്ചുവെന്ന് ആദ്യം ആരോപണം ഉയർത്തിയത് ബിജെപി ആണ്. 

സ്വർണം അടങ്ങിയ ബാഗേജ് പുറത്ത് കടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് അനീഷ് പ്രതികരിച്ചതായിരുന്നു കാരണം. ഉദ്യോഗസ്ഥനെ പേരെടുത്ത് പറഞ്ഞ് കെ.സുരേന്ദ്രൻ രംഗത്തെത്തി. പിന്നാലെ കോൺഗ്രസിൽ നിന്ന് ടി.സിദ്ദിക്കും മറ്റു പലരും. പിന്നീടെല്ലാം കമ്മീഷണർ അറിയിക്കും എന്നു പറഞ്ഞ് ഒഴിയുകയായിരുന്നു അനീഷ്. 

അന്വേഷണം പക്ഷെ ഊർജിതമായി, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അടക്കം മൊഴി രേഖപ്പെടുത്തി. 16 പ്രതികളെയും പിടികൂടി. യുഎഇ കോണ്സുലേറ്റ് ഉന്നതരിലേക്ക് അന്വേഷണം എത്തുകയാണ്. അറ്റാഷെയുടെ മൊഴിയെടുക്കാൻ അനുമതി തേടി അനീഷ് രാജൻ കേന്ദ്രത്തിലേക്ക് കത്ത് അയച്ചതിന് പിന്നാലെ ആയിരുന്നു അദ്ദേഹം ഇന്ത്യ വിട്ടത്. ഈ ഘട്ടത്തിലാണ് പ്രത്യക്ഷത്തിൽ രാഷ്ട്രീയ പ്രേരിതമെന്ന് തോന്നാവുന്ന സ്ഥലമാറ്റം. പത്തു ദിവസത്തിനുള്ളിൽ നാഗ്പൂരിലെ കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ് സോണൽ ഓഫീസിൽ ജോയിൻ ചെയ്യാനാണ് നിർദേശം.

MORE IN KERALA
SHOW MORE
Loading...
Loading...