അന്വേഷണം സംഘപരിവാറിലേക്ക്; പിന്നാലെ സ്ഥലം മാറ്റി; തുറന്നടിച്ച് റഹീം

rahim-counter
SHARE

സംഘപരിവാറിന് പ്രിയപ്പെട്ട ഹരി രാജ് എന്ന നേതാവിലേക്ക് സ്വർണക്കടത്ത് അന്വേഷണം നീളുന്നതുകൊണ്ടാണ് കസ്റ്റംസ് ജോയിൻ കമ്മിഷ്ണർ അനീഷ് പി.രാജനെ സ്ഥലം മാറ്റിയതെന്ന് ഡിവൈഎഫ്ഐ നേതാവ് എ.എ റഹീം. മനോരമ ന്യൂസ് കൗണ്ടർ പോയിന്റിലാണ് അദ്ദേഹത്തിന്റെ ആരോപണം. ഹരി രാജിനെ ചോദ്യം ചെയ്യാൻ രണ്ടാമതും നോട്ടീസ് കൊടുത്തതിന് പിന്നാലെയാണ് സ്ഥലം മാറ്റമെന്ന് അദ്ദേഹം പറയുന്നു. 

‘അന്വേഷണം സംഘപരിവാറിലേക്ക് എത്തുന്നതിന്റെ സൂചനയാണിത്. അനീഷ് പി.രാജൻ ഈ കേസിൽ എങ്ങനെയാണ് സിപിഎമ്മിനെ സഹായിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ  നിന്നും ആരും വിളിച്ചിട്ടില്ല എന്ന് അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി. ആ പറഞ്ഞത് കള്ളമാണെന്ന് തെളിയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടുണ്ടോ എന്നും റഹീം ചോദിക്കുന്നു. വിഡിയോ കാണാം.  

ഇടതുബന്ധം ആരോപിച്ച് ബിജെപി നേതൃത്വം പ്രതിക്കൂട്ടിൽ നിർത്തിയ കസ്റ്റംസ് ജോയിൻ കമ്മിഷ്ണർ അനീഷ് പി.രാജനെയാണ് നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയത്. യുഎഇ കോണ്സുലേറ്റിലെ പ്രധാനികളിലേക്ക് അനേഷണം നീളുന്ന ഘട്ടത്തിലാണിത് എന്നതും ശ്രദ്ധേയം. സ്വർണ്ണക്കടത്ത് പുറത്തുവന്നതോടെ പ്രതിരോധത്തിലായ മുഖ്യമന്ത്രിയുടെ ഓഫീസിനെ സംരക്ഷിക്കാൻ കസ്റ്റസ് ഉദ്യോഗസ്ഥനായ അനീഷ് പി.രാജൻ ശ്രമിച്ചുവെന്ന് ആദ്യം ആരോപണം ഉയർത്തിയത് ബിജെപി ആണ്. 

സ്വർണം അടങ്ങിയ ബാഗേജ് പുറത്ത് കടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് അനീഷ് പ്രതികരിച്ചതായിരുന്നു കാരണം. ഉദ്യോഗസ്ഥനെ പേരെടുത്ത് പറഞ്ഞ് കെ.സുരേന്ദ്രൻ രംഗത്തെത്തി. പിന്നാലെ കോൺഗ്രസിൽ നിന്ന് ടി.സിദ്ദിക്കും മറ്റു പലരും. പിന്നീടെല്ലാം കമ്മീഷണർ അറിയിക്കും എന്നു പറഞ്ഞ് ഒഴിയുകയായിരുന്നു അനീഷ്. 

MORE IN KERALA
SHOW MORE
Loading...
Loading...