പാണംപടിയിൽ ഇന്നലെ 6 പേര്‍ക്ക്; ചങ്ങനാശ്ശേരി മാര്‍ക്കറ്റ് മേഖല കോവിഡ് ക്ലസ്റ്റർ

changanassey-cluster
SHARE

കോട്ടയം നഗരസഭയിലെ 46ാം ഡിവിഷനായ പാണംപടിയില്‍ ഇന്നലെ മാത്രം ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 45 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ചങ്ങനാശേരി മാര്‍ക്കറ്റ് മേഖല കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു.

  ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. തിങ്കളാഴ്ച 36 പേര്‍ക്കും ചൊവ്വാഴ്ച 35 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ചങ്ങനാശേരി മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട 45 പേര്‍ക്കാണ് മൂന്ന് ദിവസത്തിനകം രോഗം സ്ഥിരീകരിച്ചത്. ചന്തയില്‍ ഇതിനോടകം 

അഞ്ഞൂറിലേറെ പേര്‍ക്ക് ആന്‍റിജന്‍ പരിശോധന പൂര്‍ത്തിയായി. ഏറ്റുമാനൂരിന് പുറമെ വൈക്കം കോലോത്തുംകടവിലെ മത്സ്യമാര്‍ക്കറ്റിലും കോവിഡ് സ്ഥിരീകരിച്ചു. വൈക്കത്തെ രണ്ട് വ്യാപാരികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടൊപ്പമാണ് കോട്ടയം നഗരസഭയിലും രോഗികളുടെ എണ്ണം 

വര്‍ധിക്കുന്നത്. നഗരസഭയുടെ 39, 46 വാര്‍ഡുകള്‍ കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ചു. ഞായറാഴ്ച രോഗം സ്ഥിരീകരിച്ച ചിങ്ങവനം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള . ഇദ്ദേഹത്തിന്‍റെ സമ്പര്‍ക്കപട്ടിക വിപുലമാണെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. ജില്ലയിലെ ആദ്യ ക്ലസ്റ്റായി മാറിയ പാറത്തോടും 

ആശങ്ക ഒഴിഞ്ഞിട്ടില്ല. ഇന്നലെ നാലുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. തിരുവാര്‍പ്പ്, കുമരകം, തിരുവാതുക്കല്‍ പ്രദേശങ്ങളിലും രോഗവ്യാപനം ഉണ്ടായതായി സംശയിക്കുന്നു. രോഗികള്‍ മുന്നൂറിലേക്ക് അടുത്തതിനൊപ്പം ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ എണ്ണം മുപ്പതായി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന കര്‍ശനമാക്കി. 

സുരക്ഷാമാനദണ്ഡങ്ങള്‍ പാലികാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

MORE IN KERALA
SHOW MORE
Loading...
Loading...