കരുത്തേകാൻ കാലിക്കറ്റ് സർവകലാശാലയും; ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് ലേഡീസ് ഹോസ്റ്റലിൽ

university-wb
SHARE

സംസ്ഥാനത്തെ ഏറ്റവും വലിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നാളെ മുതൽ പ്രവർത്തനമാരംഭിക്കും.1,200 രോഗബാധിതർക്ക്  സൗകര്യം ഒരുക്കിയിരിക്കുന്നത് സർവകലാശാലയിലെ ലേഡീസ് ഹോസ്റ്റലിലാണ്.

കോവിഡ് പ്രതിരോധത്തിന് കരുത്ത് പകരാൻ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റർ ഒരുങ്ങിക്കഴിഞ്ഞു.10 ഡോക്ടര്‍മാര്‍, 50 നഴ്‌സുമാര്‍,  50 ട്രോമ കെയര്‍ വളണ്ടിയര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ സേവനം എപ്പോഴും ലഭ്യമായിരിക്കും. ചികിൽസയിലുള്ളവർക്ക് മാനസിക സംഘർഷം ഒഴിവാക്കാൻ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കും. 

ഭക്ഷണച്ചുമതല ഹോസ്റ്റൽ ജീവനക്കാർക്കാണ്. ഗുരുതരാവസ്ഥയിലല്ലാത്ത മലപ്പുറം ജില്ലയിലെ കോവിഡ് രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക.കയർ ബോർഡിൽ നിന്നും ഹോസ്റ്റലിലേക്ക് 1200 ബെഡുകളും തലയണയും പുതുതായി എത്തിച്ചിട്ടുണ്ട്. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം 

വര്‍ധിക്കുകയും ചികിൽസാസൗകര്യമുള്ള ആശുപത്രികളില്‍ സ്ഥലമില്ലാതാകുകയും ചെയ്തതോടെയാണ്  വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയത്.  

MORE IN KERALA
SHOW MORE
Loading...
Loading...