സർക്കാർ നയങ്ങൾക്കെതിരെ പ്രതിപക്ഷം; കൊച്ചിയിൽ സ്വർണമുരുക്കി സമരം

gold-new
SHARE

സ്വര്‍ണക്കടത്ത് വിവാദം കത്തി നില്‍ക്കേ കൊച്ചിയില്‍ സ്വര്‍ണമുരുക്കി പ്രതിപക്ഷ സമരം. പക്ഷേ ഈ സമരം സ്വര്‍ണക്കടത്തിലുള്ള പ്രതിഷേധമായിരുന്നില്ല. ആഭരണ നിര്‍മാണ തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന സര്‍ക്കാര്‍ നയങ്ങൾക്കെതിരെയായിരുന്നു സമരം. 

കേരളത്തില്‍ പ്രതിപക്ഷത്തിന് ഇപ്പോള്‍ സ്വര്‍ണം വിട്ടൊരു കളിയില്ല. സ്വര്‍ണക്കടത്ത് വിവാദം കത്തി നില്‍ക്കുന്നതിന് ഇടയിലാണ്  സ്വര്‍ണ ആഭരണ നിര്‍മാണത്തൊഴിലാളികളുടെ സമരം ഒബിസി കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. വിഷയം സ്വര്‍ണമായതും കൊണ്ടും കേരളം ചര്‍ച്ച ചെയ്യുന്നത് മുഴുവന്‍ സ്വര്‍ണത്തെ കുറിച്ചായതുകൊണ്ടും സ്വര്‍ണം ഉരുക്കിയായിരുന്നു സമരം. കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ തന്നെ ഉലയില്‍ ഊതി സ്വര്‍ണമുരുക്കി.

ആഭരണ നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ആഭരണ തൊഴിലാളികളെ മുഖ്യമന്ത്രി ഒറ്റു കൊടുത്തുവെന്ന് ഇവര്‍ ആരോപിക്കുന്നു. ആഭരണ ലോബിയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം സിബിഐ അന്വേഷിക്കണമെന്നുമായിരുന്നു പൊന്നുരുക്കിയുള്ള സമരത്തിന്‍റെ പ്രധാന ആവശ്യം

MORE IN KERALA
SHOW MORE
Loading...
Loading...