7 അടിയിലേറെ നീളമുള്ള രാജവെമ്പാല റോഡിനരികിൽ; പരിസരവാസികൾ ഭീതിയിൽ

palakkad-kaikatty-king-cobra-on-tree
SHARE

എരുമേലി കൊരട്ടി മേഖലയിൽ ഭീതി പടർത്തി രാജവെമ്പാല പത്തിവിടർത്തി. 7 അടിയിലേറെ നീളമുള്ള രാജവെമ്പാല പരിസരവാസികളിൽ ഭയം നിറച്ചു പത്തിവിടർത്തി നിന്ന ശേഷം ഡിടിപിസി വക പൊന്തക്കാട് നിറഞ്ഞ സ്ഥലത്തേക്കു മടങ്ങി. കാട് അടിയന്തരമായി തെളിച്ചു നാട്ടുകാരുടെ ഭയാശങ്കകൾ നീക്കണമെന്ന് ആവശ്യമുയർന്നു. വെള്ളി രാത്രിയാണു കാഞ്ഞിരപ്പള്ളി എരുമേലി റോഡിനോടു ചേർന്നു കൊരട്ടി പാലം കവലയ്ക്കു സമീപം രാജവെമ്പാലയെ നാട്ടുകാരും ഓട്ടോ തൊഴിലാളികളും കണ്ടത്.

കൊരട്ടിയിൽ പ്രത്യക്ഷപ്പെട്ട രാജവെമ്പാല

പൊതുസ്ഥലത്തെ കുറ്റിക്കാട്ടിൽ നിന്നു പ്രധാന പാതയിലേക്ക് ഇറങ്ങാൻ പാമ്പ് ശ്രമിച്ചു. എന്നാൽ ആൾക്കൂട്ട സാന്നിധ്യം മനസ്സിലാക്കിയതോടെ പാമ്പ് പൊന്തക്കാട്ടിൽ നിലയുറപ്പിച്ചു. നാട്ടുകാർ മൊബൈൽ ഫോൺ, ടോർച്ച് എന്നിവ ഉപയോഗിച്ചു വെളിച്ചം വീശിയതോടെ പാമ്പ് മുന്നോട്ടുവന്നില്ല. എന്നാൽ പത്തിവിടർത്തുകയും ചീറ്റി ഭയപ്പെടുത്തുകയും ചെയ്തു. അരമണിക്കൂറിനു ശേഷം പൊന്തക്കാടിന്റെ പിൻവശത്തേക്ക് ഉൾവലിഞ്ഞു.

പാമ്പ് പൊന്തക്കാടിനുള്ളിൽത്തന്നെ ഉണ്ടെന്നാണു നാട്ടുകാർ പറയുന്നത്.സർക്കാർ സ്ഥലമായതിനാൽ പരിസരമാകെ കാടുമൂടിക്കിടക്കുകയാണ്. ഈ പ്രദേശത്തു നിന്നു മുൻപും പാമ്പുകൾ റോഡിലേക്ക് ഇറങ്ങിവന്നിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു. തൊഴിലുറപ്പു പദ്ധതിയിൽ കാട് വെട്ടിത്തെളിച്ചു നീക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

MORE IN KERALA
SHOW MORE
Loading...
Loading...