‘പൈപ്പിൽ തീർത്ത ചട്ടക്കൂട്’; സാമൂഹിക അകലം പാലിച്ച് പുതിയ സമരമുറ

youth-congress-strike-new
SHARE

സ്വർണക്കള്ളക്കടത്തിൽ സർക്കാരിനെതിരെ തെരുവിൽ പ്രതിപക്ഷം സമരം ശക്തമാക്കുകയാണ്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നില്ല എന്ന ആക്ഷേപം ആരോഗ്യമന്ത്രി അടക്കം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ സാമൂഹിക അകലം പാലിച്ച് കൊണ്ടുള്ള സമരമുറ എന്നവകാശപ്പെട്ട് രംഗത്തെത്തുകയാണ് എറണാകുളത്തെ യൂത്ത് കോൺഗ്രസ്. ‘പ്രൊട്ടസ്റ്റ് സ്ക്വർ' എന്ന പേരിലാണ് ഇന്ന് എറണാകുളത്ത് സമരം നടന്നത്. പൈപ്പിൽ തീർത്ത ഒരു ചതുരത്തിന്  ഉള്ളിൽ നിന്നുകൊണ്ടായിരുന്നു ഇന്ന് യൂത്ത് കോൺഗ്രസ് സമരം.

ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ: സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് കൂട്ട് നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും എതിരെ എറണാകുളത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ ' പ്രൊട്ടസ്റ്റ് സ്ക്വർ'. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ നേത്രത്വത്തിൽ കൃത്യമായ സാമൂഹിക അകലം പാലിച്ചും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടും ഒരു ചതുരത്തിന് ഉള്ളിൽ നിന്ന് സമരം എറണാകുളം കമ്മീഷണർ ഓഫിസിന്റെ മുന്നിൽ.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും പൊലിസ് അതിക്രമത്തിനെതിരെയും സംസ്ഥാനത്ത് ഇന്നും യുവജനസംഘടനകളുടെ പ്രതിഷേധം സജീമായി. കൊല്ലത്ത്  കെ.എസ്.യു കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍   പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...