സ്റ്റീഫന്റെ വയലിനും സൂസന്നയുടെ നൃത്തവും; വയലിൻ കവറിൽ വൈറലായി സുഹൃത്തുക്കൾ

violin-cover
SHARE

ജനപ്രിയ ഗാനങ്ങള്‍ക്ക് മ്യൂസിക് കവറുകള്‍ ഒരുക്കുന്നത് ഇന്ന് സംഗീതപ്രേമികളുടെയൊക്കെ ഇഷ്ടവിനോദമാണ്. ചില മ്യൂസിക് കവറുകള്‍ യഥാര്‍ത്ഥ ഗാനത്തേക്കാള്‍ ജനപ്രിയമാവാറുമുണ്ട്. 2007ല്‍ ഇറങ്ങിയ ബൂല്‍ ബുലയ്യ എന്ന ബോളിവുഡ് ചിത്രത്തിലം മേരെ ഡോല്നാ സുന്‍ എന്ന ഹിറ്റ് ഗാനത്തിന് വയലിന്‍ കവറൊരുക്കി വൈറലായ രണ്ട് സുഹൃത്തുക്കളെ പരിചയപ്പെടാം. സ്റ്റീഫനും സൂസന്നയും.

ഈ വയലിന്‍ കവര്‍ ഒരല്‍പ്പം വ്യത്യസ്തമാണ്. കാരണം ഇതില്‍ സംഗീതമുണ്ട്, നൃത്തമുണ്ട്, ഒപ്പം അഭിനയവും ഒരു മല്‍സരാന്തരീക്ഷവുമുണ്ട്.  ഒന്നാന്തരം വയലിനിസ്റ്റും അഭിനേതാവുമാണ് തൊടുപുഴക്കാരന്‍ സ്റ്റീഫന്‍ മാത്യു. ഇങ്ങനെ ഒരു മ്യൂസിക് കവര്‍ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍, വയലിനൊപ്പം തന്റെ അഭിനയത്തിനും ഒരു കുതിരപ്പവന്‍ കിട്ടിയാലോ എന്ന ചിന്തയില്‍ നിന്നാണ് കഥ തുടങ്ങുന്നത്.

അങ്ങനെ വീഡിയോ തുടങ്ങി. സ്റ്റീഫന്റെ വയലിനും സൂസന്നയുടെ നൃത്തവും. വയലിനോ അതോ നൃത്തമോ, ഏതാണ് കൂടുതല്‍ ഹൃദ്യം എന്നൊരു മല്‍സരഘട്ടമെത്തിയപ്പോള്‍ നായകന്‍ ഒന്നിടപെട്ടു. മല്‍സരം ചുമ്മാ വീഡിയോക്ക് വേണ്ടി മാത്രമാണെന്ന് ഒാര്‍മിപ്പിച്ചു ഇടയ്ക്ക് സൂസന്ന നല്ലൊരു ടീം വര്‍ക്കിന്റെ ഫലമാണീ ദൃശ്യവിരുന്ന്. യൂട്യൂബിലില്‍ ഇറങ്ങി ഒരാഴ്ചയാവുമ്പോഴേക്കും കണ്ട ആളുകളുടെ എണ്ണം അത്രമേൽ കടന്നു. പക്ഷെ തുടക്കത്തില്‍ പറഞ്ഞതുപോലെ ഇതിലൊരു മല്‍സരമുണ്ടല്ലോ.അപ്പോ ആരു ജയിച്ചു ആര് തോറ്റു എന്നറിയണമല്ലോ

MORE IN KERALA
SHOW MORE
Loading...
Loading...